കോഴിക്കോട്: സിൽവർലൈനിൽ സിപിഎം ലൈൻ മാറ്റുന്നു. ജനങ്ങളെ നേരിൽ കണ്ട് അഭിപ്രായം തേടാനും കാര്യങ്ങൾ ബോധ്യപ്പെടുത്തി സംശയം ദൂരീകരിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷമാണ് 'ശബരിമല മോഡൽ ഗൃഹസന്ദർശനം' നടത്താൻ സിപിഎം ഒരുങ്ങുന്നത്.
കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന വിലയിരുത്തലിലാണ് നേതാക്കൾ ജനങ്ങളിലേക്ക് നേരിട്ടിറങ്ങുന്നത്. അതേസമയം സമ്മേളനം കഴിയും വരെ മലബാറിൽ കല്ലിടൽ സർവേ നടപടികൾ നിർത്തി വയ്‌ക്കും. പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർവേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന് സർവേ കമ്പനി കെ-റെയിലിനെ അറിയിച്ചു.
സിൽവർലൈൻ; ചോദ്യങ്ങളേറെ: ശബരിമല വിഷയത്തിലെന്ന പോലെ കെ- റെയില്‍ വിരുദ്ധ സമരത്തിലും സ്ത്രീകളാണ് മുന്നിട്ട് നില്‍ക്കുന്നത്. സിൽവർലൈൻ പദ്ധതിയില്‍ പൊതുജനാഭിപ്രായം തേടാത്തതും വലിയ വിമര്‍ശനമാണ് ഉയരുന്നതെന്നാണ് സൂചന. സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കാനിരിക്കെ സംസ്ഥാനത്തെ സംഘർഷാവസ്ഥ ഒഴിവാക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. സര്‍വേ നടത്തി പൊതുജനാഭിപ്രായം അനുകൂലമായാല്‍ ഒപ്പമുണ്ടാവുമെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രാനുമതി നിർണായകം:സിപിഎമ്മിനെ പദ്ധതിയെ കേരളത്തിലും കേന്ദ്രത്തിലും ബിജെപിയും കോൺഗ്രസും ഒരുമിച്ചെതിർക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുകയെന്നതും സിപിഎം നിലപാടാണ്. എന്നാൽ കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ശുഭപ്രതീക്ഷയാണ് പങ്കു വച്ചത്.
ALSO READ:പൊലീസ് സുരക്ഷ വേണമെന്ന് ഏജൻസി: എറണാകുളത്ത് സില്‍വര്‍ ലൈൻ സര്‍വേ നിർത്തി