കോഴിക്കോട്:പിഎസ്‌സി പരീക്ഷ ലിസ്റ്റിൽ ഇടംപിടിച്ചിട്ടും അവസരം നഷ്ടമാകുമെന്ന ആശങ്കയില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് പരീക്ഷ വിജയിച്ച യുവതി-യുവാക്കൾ. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും ബാങ്കുകളിൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചില്ല. 2015ൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്.
ജില്ലാ സഹകരണ ബാങ്ക് പിഎസ്‌സി റാങ്ക് പട്ടിക; ഉദ്യോഗര്‍ഥികള്‍ ആശങ്കയിൽ
റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും ബാങ്കുകളിൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചില്ല. 2015ൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്.
2017ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ 130 ഒഴിവുകളാണ് ജില്ലാ സഹകരണ ബാങ്കിൽ ഉണ്ടായിരുന്നത്. ഇതിൽ 47 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ബാക്കി വരുന്ന 83 പേരുടെ ഒഴിവിൽ ലിസ്റ്റ് പ്രകാരം 2015ൽ പരീക്ഷ എഴുതിയവരെ നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ ഒഴിവുകളിൽ പഴയ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളെ നിയമിച്ചതായാണ് 2017ലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആരോപിക്കുന്നത്. 2015ന് മുമ്പ് സഹകരണ ബാങ്ക് യഥാർത്ഥ ഒഴിവിനേക്കാൾ കൂടുതൽ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തത് സ്വന്തക്കാരെ നിയമിക്കാൻ ശ്രമിക്കുന്നതായാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്.
2017ലെ റാങ്ക് ലിസ്റ്റിന്‍റെ 2020 ഫെബ്രുവരിയിൽ അവസാനിക്കുമെന്നതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. 2015ൽ പരീക്ഷ എഴുതി നിയമനം കാത്തു കിടക്കുന്ന ഭൂരിഭാഗം പേർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു പരീക്ഷ എഴുതാൻ സാധിക്കില്ല. നിയമനം നടത്താത്ത നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിക്ക് കാത്തിരിക്കുകയാണിവർ.