കോഴിക്കോട്: വാരിയംകുന്നൻ സിനിമയുമായി മുന്നോട്ടു പോകുമെന്ന് നിർമാതാക്കളായ കോമ്പസ് മൂവീസ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെയാണ് നിർമാതാക്കളുടെ പ്രതികരണം.
വാരിയംകുന്നൻ സിനിമയുമായി മുന്നോട്ടു പോകുമെന്ന് നിർമാതാക്കൾ - വാരിയംകുന്നത്ത് സിനിമ
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെയാണ് നിർമാതക്കളുടെ പ്രതികരണം.
വാരിയംകുന്നത്ത് സിനിമയുമായി മുന്നോട്ടു പോകുമെന്ന് നിർമാതാക്കൾ
സംവിധായകനെയും താരങ്ങളെയും കുറിച്ച് വിശദാംശങ്ങൾ ഉടൻ പുറത്ത് വിടുമെന്നും കോമ്പസ് മൂവീസ് വാർത്ത കുറിപ്പിൽ അറിയിച്ചു. ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിന് പിന്നാലെ ബാബു ആന്‍റണിയെ വച്ച് വാരിയംകുന്നൻ സിനിമ എടുക്കാൻ ഒരു നിർമാതാവിനെ ലഭിച്ചാൽ താൻ പടം ചെയ്യാൻ തയ്യാറാണെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചിരുന്നു.
Last Updated : Sep 3, 2021, 12:29 PM IST