കേരളം

kerala

ETV Bharat / state

റെയിൽവേ സ്വകാര്യവല്‍ക്കരണം; പ്രതിഷേധവുമായി ജീവനക്കാർ - റെയിൽവേ പ്രതിഷേധം

ഡൽഹി - ലഖ്നൗ പാതയിൽ തേജസ് ട്രയിന്‍ സർവീസ് ആരംഭിക്കുന്ന ഒക്ടോബർ നാലിന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോ. കരിദിനാചരണം നടത്തും.

റെയിൽവേ

By

Published : Sep 30, 2019, 12:23 PM IST

Updated : Sep 30, 2019, 2:04 PM IST

കോഴിക്കോട്:റെയിൽവേയുടെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ തൊഴിലാളി പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യമേഖലയില്‍ തേജസ് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ റെയില്‍വേയെ സമ്പൂർണമായി സ്വകാര്യവത്കരിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഡൽഹി - ലഖ്നൗ പാതയിൽ ഒക്ടോബർ നാലിനാണ് തേജസ് സർവീസ് ആരംഭിക്കുക.

റെയിൽവേ സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധവുമായി ജീവനക്കാർ.

ഈ ദിവസം കരിദിനാചരണം നടത്താനാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ തീരുമാനം. കറുത്ത ബാഡ്ജ് ധരിച്ചെത്തുന്ന തൊഴിലാളികൾ ഡിപ്പോകളിൽ പ്രതിഷേധ പ്രകടനം നടത്തും.

Last Updated : Sep 30, 2019, 2:04 PM IST

ABOUT THE AUTHOR

...view details