കേരളം

kerala

ETV Bharat / state

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ

നിലവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്നവർക്ക് പുനരധിവസത്തിനായി പദ്ധതികൾ ഇല്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി.

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ

By

Published : Jun 30, 2019, 4:14 PM IST

കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് നടക്കാനിരിക്കേ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. പ്രവാസികളോട് മോദി സർക്കാരിന് അനുകൂല മനോഭാവമാണെന്നും പ്രവാസികളുടെ പണം രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ വളർച്ചക്ക് ഉപകരിക്കുന്നുണ്ടെന്നും കേന്ദ്രത്തിന് ബോധ്യമായിട്ടുണ്ടെന്ന് എൻആർഐ ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി.

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ

നിലവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്നവർക്ക് പുനരധിവസത്തിനായി പദ്ധതികൾ ഇല്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി സംസ്ഥാനത്തെ ഓരോ ജില്ലകൾ തോറും ബോധവൽക്കരണ സെന്‍റര്‍ സ്ഥാപിക്കുന്ന കാര്യം എൻആർഐ ഫൗണ്ടേഷൻ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആറ്റക്കോയ പള്ളിക്കണ്ടി കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ പ്രവാസികളെ കബളിപ്പിക്കുകയാണെന്നും അതിനാൽ തന്നെ മോദി സർക്കാരിൽ തികഞ്ഞ പ്രതീക്ഷയാണെന്നും പ്രവാസികൾ പറയുന്നു.

ABOUT THE AUTHOR

...view details