കോഴിക്കോട്:താമരശ്ശേരിക്ക് സമീപം വാവാട് ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികരായ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാവാട് ഇരുമോത്തെ പച്ചക്കറി വ്യാപാരിയായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.
ദേശിയ പാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്, അപകടം കോഴിക്കോട് - കോഴിക്കോട് വാര്‍ത്തകള്‍
ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ എഴുന്നൂറിലധികം കുഴികളുണ്ടെന്നാണ് കണക്ക്.
23.08.22ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ എഴുന്നൂറിലധികം കുഴികളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറിൽ ചാടി ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും, ഒട്ടോ തകരുകയും ചെയ്‌തിരുന്നു.
രാത്രിയിൽ ബൈക്ക് യാത്രക്കാരായ ദമ്പതിമാർക്കും കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. ഇവർ പിന്നാലെ വന്ന ലോറിക്കടിയിൽപ്പെടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.