കേരളം

kerala

ETV Bharat / state

Police Surveillance In Onam Celebration : ഓണത്തിനിടയ്ക്ക്‌ തട്ടിപ്പ് വേണ്ട ; തിരക്കുള്ള ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ് - മയക്കുമരുന്ന് വിതരണം

Kozhikode District Police tightens Surveillance ahead Onam Celebration: നഗരത്തിലെ തിരക്കുള്ള ഇടങ്ങളിലെല്ലാം ഷാഡോ പൊലീസ് ഉള്‍പ്പടെയുള്ളവരെ വിന്യസിച്ചാണ് കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രത തുടരുക

Police Surveillance ahead Onam Celebration  Police Surveillance  Police Surveillance ahead Onam Celebration  Onam  Kozhikode District Police  Kozhikode News  Shadow Police  Police  DANSAF  City Crime Squad  Pick Pocket  Robbery  Bekal Police Station  Vaibhav saxena IPS  ഓണത്തിരക്കിനിടയിൽ തട്ടിപ്പ്  ഷാഡോ പൊലീസ്  പൊലീസ്  ഓണാഘോഷം  ഓണം  സിറ്റി ക്രൈം സ്ക്വാഡ്  പോക്കറ്റടി  മോഷണം  മയക്കുമരുന്ന് വിതരണം  ക്ലോസ്‌ഡ് സർക്യൂട്ട്
Police Surveillance ahead Onam Celebration

By ETV Bharat Kerala Team

Published : Aug 26, 2023, 4:11 PM IST

കോഴിക്കോട് : ഓണത്തിരക്കിനിടയിൽ തട്ടിപ്പ് നടത്തിയാൽ പിടി വീഴും. നഗരത്തിലെ തിരക്കുള്ള ഇടങ്ങളിലെല്ലാം ഷാഡോ പൊലീസുണ്ട് (Shadow Police). നഗരത്തിൽ ഓണാഘോഷം (Onam Celebration) പൂർത്തിയാകുന്നതുവരെ കനത്ത ജാഗ്രത തുടരുമെന്ന് പൊലീസ് (Police) വൃത്തങ്ങൾ അറിയിച്ചു.

ക്രമീകരണങ്ങളും നിരീക്ഷണങ്ങളും:ഇതിന്‍റെ ഭാഗമായി സിറ്റി ക്രൈം സ്ക്വാഡും (City Crime Squad) ജില്ല ആന്‍റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (DANSAF) മയക്കുമരുന്ന് (Drugs) കടത്തും ലഹരിവസ്‌തുക്കളുടെ ഉപയോഗവും തടയാൻ സാന്നിധ്യം ശക്തമാക്കും. ഇതിനകം കണ്ടെത്തിയ മയക്കുമരുന്നിന് അടിമകളായവരുടേയും മയക്കുമരുന്ന് വിതരണം ചെയ്യുന്നവരുടേയും എല്ലാ ഹോട്ട്‌സ്‌പോട്ടുകളും നിരീക്ഷണത്തിലാണ് (Police Surveillance In Onam Celebration).

അത്തരം സ്ഥലങ്ങളിലും മറ്റ് തിരക്കേറിയ ഇടങ്ങളിലും ജാഗ്രത ശക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. വിവിധ സ്ഥലങ്ങളിലെ ക്ലോസ്‌ഡ് സർക്യൂട്ട് (Closed Circuit) ടെലിവിഷൻ ക്യാമറകളിൽ നിന്ന് തത്സമയ വിവരങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇടതടവില്ലാതെ തുടരും. ഇതിനായി വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.

മോഷണം തടയാന്‍ പൊലീസ് : പോക്കറ്റടി (Pick Pocket), മോഷണം (Robbery) തുടങ്ങിയ സംഭവങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓണക്കച്ചവടത്തിലെ വർധനവ് കണക്കിലെടുത്ത് നിരവധി പ്രാദേശിക വ്യാപാരികൾ മോഷണം തടയാൻ കടകൾക്ക് മുന്നിൽ സുരക്ഷ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികളുടെ അഭ്യർഥന മാനിച്ച്, പ്രധാന തെരുവുകളിൽ രാത്രികാല പട്രോളിങ് വർധിപ്പിക്കാനും പൊലീസ് തീരുമാനിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അത്യാഹിത വാഹനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര സുഗമമാക്കുന്നതിനും ക്രമീകരണങ്ങൾ ഉടൻ പ്രഖ്യാപിക്കും. നാലുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനവും ട്രാഫിക് പൊലീസ് (Traffic Police) സ്വീകരിക്കും. നഗര റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതിനൊപ്പം വലിയ എതിർപ്പുകളും ഉയർന്നിരുന്നു.

Also Read: Onam Kit VD Satheesan Letter 'ഓണക്കിറ്റ് വിതരണം തടയരുത്'; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

മോഷ്‌ടാവിനെ പിടികൂടാന്‍ സഹായിച്ചവര്‍ക്ക് ഓണസമ്മാനം :മോഷ്‌ടാവിനെ പിടികൂടാൻ സഹായിച്ച സ്‌ത്രീകള്‍ക്ക് കഴിഞ്ഞദിവസം പൊലീസ് ഓണസമ്മാനം നൽകിയത് വാര്‍ത്തയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷനിലായിരുന്നു (Bekal Police Station) വ്യത്യസ്‌തമായ ഈ ഓണസമ്മാന വിതരണം നടന്നത്. ബൈക്കിലെത്തി മാലപൊട്ടിച്ച് കടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാനാണ് സ്‌ത്രീകള്‍ പൊലീസിനെ സഹായിച്ചത്. ഇത് കണക്കിലെടുത്ത് കാസര്‍കോട് പൊലീസ് മേധാവി വൈഭവ് സക്സേനയാണ് (Vaibhav saxena IPS) ഇവര്‍ക്ക് ഓണസമ്മാനം വിതരണം ചെയ്‌തത്.

റോഡിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സ്‌കൂട്ടറിൽ പിന്തുടർന്ന് സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളയുന്ന പ്രതിയെ പിടികൂടാൻ പൊലീസ് വല വിരിച്ചിട്ട് മാസങ്ങളായിരുന്നു. എന്നാല്‍ തനിച്ച് ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാൻ പൊലീസിന് നിർണായക വിവരങ്ങൾ പങ്കുവച്ചത് ഈ സ്‌ത്രീകളായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കീഴൂർ സ്വദേശി മുഹമ്മദ്‌ ഷംനാസാണ് പൊലീസിന്‍റെ പിടിയിലായത്. ഏഴ് മാസത്തിനിടെ ജില്ലയുടെ വിവിധ മേഖലകളിലായി 10 തവണയാണ് ഈ മോഷ്‌ടാവ് പിടിച്ചുപറി നടത്തിയത്.

ABOUT THE AUTHOR

...view details