കോഴിക്കോട്: ബലാത്സംഗ പരാതിയിൽ പൊലീസ് ഇൻസ്പെക്‌ടറെ സ്റ്റേഷനിൽ കയറി അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സിഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. സുനു അടങ്ങുന്ന ആറംഗ സംഘം ബലാത്സംഗം ചെയ്‌തു എന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബലാത്സംഗ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍; അറസ്റ്റ് സ്‌റ്റേഷനില്‍ വച്ച് - ബലാത്സംഗ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ തൃക്കാക്കര പൊലീസാണ് അറസ്റ്റ് ചെയ്‌തത്.
ബലാത്സംഗ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍; അറസ്റ്റ് സ്‌റ്റേഷനില്‍ വച്ച്
മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. പതിവ് പോലെ സ്‌റ്റേഷനിലെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചയുടനെയാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്‌പിയെ അറിയിച്ച ശേഷമായിരുന്നു തൃക്കാക്കരയില്‍ നിന്നുള്ള അന്വേഷണസംഘം കോസ്റ്റല്‍ സ്റ്റേഷനിലെത്തിയത്.
സുനു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്നാണ് പുറത്തുവരുന്ന വിവരം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇൻസ്പെക്‌ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.