കോഴിക്കോട്: ലോക് ഡൗൺ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ഊർജിതമാക്കി പൊലീസ്. കോഴിക്കോട്ടെ അരിക്കുളം മേഖലയിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. വെളിയന്നൂർ ചെല്ലിയിലെ പാടശേഖരങ്ങളിൽ നിരീക്ഷണം നടത്തിയപ്പോൾ കൂട്ടംകൂടി നിന്ന നിരവധി പേരാണ് ഓടി രക്ഷപ്പെട്ടത്.
ഡ്രോൺ നിരീക്ഷണം ഊർജിതമാക്കി പൊലീസ് - ഡ്രോൺ നിരീക്ഷണം
കോഴിക്കോട്ടെ അരിക്കുളം മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി
ഡ്രോൺ നിരീക്ഷണം ഊർജിതമാക്കി പൊലീസ്
ഡ്രോണ്‍ ക്യാമറയിൽ മുഖം പതിയാതിരിക്കാൻ ഉടുമുണ്ട് ഊരി മുഖം മറച്ചാണ് ചിലർ ഓടിയത്. ബൈക്കിലെത്തിയവർ വാഹനങ്ങൾ ഉപേക്ഷിച്ചും ഓടി രക്ഷപ്പെട്ടു. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ഡ്രോൺ നിരീക്ഷണം തുടരുകയാണ്.