കോഴിക്കോട്:ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ഫിനാൻസ് ഡയറക്‌ടര്‍ പി.എ അബ്‌ദുള്‍ സമീര്‍ അറസ്റ്റില്‍. കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാരുടെ പി.എഫ് തുക പി.എഫ് അക്കൗണ്ടിൽ അടച്ചില്ലെന്ന പരാതിയിലാണ് അറസ്റ്റ്.
Arrest In Chandrika News Paper | 'ചന്ദ്രിക' സാമ്പത്തിക ക്രമക്കേട്: ഫിനാൻസ് ഡയറക്‌ടര്‍ അറസ്റ്റില്‍ - ചന്ദ്രിക ഫിനാൻസ് ഡയറക്‌ടര്‍ അറസ്റ്റില്‍
Arrest In Chandrika News Paper | ചന്ദ്രിക ദിനപ്പത്രം ഫിനാൻസ് ഡയറക്‌ടര്‍ പി.എ അബ്‌ദുള്‍ സമീറിനെ കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്.
പി.എഫ്, ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്കായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച 2.20 കോടി രൂപ കണക്കിലില്ല. ഇത് ഫിനാൻസ് ഡയറക്‌ടര്‍ മുക്കിയെന്നും പരാതിയിലുണ്ട്. ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാർ തന്നെയാണ് പരാതിക്കാർ.
2017 സെപ്‌റ്റംബർ മുതൽ വിഹിതം നൽകുന്നുണ്ടെങ്കിലും ഇത് പി.എഫിൽ നിക്ഷേപിക്കുന്നില്ലെന്നാണ് പരാതി. കമ്പനിയുടെ വിഹിതവും അടച്ചിരുന്നില്ല. പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാർ കോഴിക്കോട് ചന്ദ്രിക ഓഫിസിന് മുന്നിൽ ദീർഘനാളായി സമരത്തിലായിരുന്നു.