കൂടത്തായി കൊലപാതകം; മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന വിദേശത്ത് - koodathayi murder case
സംസ്ഥാന ഡി.ജി.പിയാണ് അനുമതി നൽകിയത്
Sp
കോഴിക്കോട്:കൂടത്തായി കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ശേഖരിച്ച എല്ലാ സാമ്പിളുകളും വിദേശത്തേക്ക് രാസപരിശോധനക്കായി അയക്കുമെന്ന് വടകര റൂറൽ എസ്.പി കെ.ജി. സൈമൺ. ഇതിനായി സംസ്ഥാന പൊലീസ് ഡി.ജി.പി അനുമതി നൽകിയിട്ടുണ്ട്. അതേസമയം ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായി എസ്.പി വ്യക്തമാക്കി. ഷാജുവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാനാണ് അദ്ദേഹത്തോട് ഹാജരാവാൻ പറഞ്ഞതെന്നും വിട്ടയക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഷാജുവിനെ പൊലീസ് നിരീക്ഷിക്കും.
Last Updated : Oct 7, 2019, 9:47 PM IST