കേരളം

kerala

ETV Bharat / state

പൗരത്വഭേദഗതി നിയമം: വിമാനത്താവളങ്ങൾ ഉപരോധിക്കാന്‍ പിഡിപി - kozhikode airport protest

ആദ്യഘട്ടമെന്ന നിലയിൽ ജനുവരി 30ന് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം ഉപരോധിക്കും

pdp  protest  caa  airport  picket  പൗരത്വഭേദഗതി നിയമം  വിമാനത്താവള ഉപരോധം  ദേശീയ പൗരത്വ പട്ടിക  ദേശീയ ജനസംഖ്യാ കണക്കെടുപ്പ്  പിഡിപി വൈസ് ചെയർമാൻ വർക്കല രാജ്  മനുഷ്യശൃംഖല  kozhikode airport protest  pdp party
പൗരത്വഭേദഗതി നിയമം: വിമാനത്താവളങ്ങൾ ഉപരോധിക്കാന്‍ പിഡിപി

By

Published : Jan 23, 2020, 3:25 PM IST

കോഴിക്കോട്: പൗരത്വഭേദഗതി നിയമം പിൻവലിക്കുക, ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ കണക്കെടുപ്പും റദ്ദാക്കുക എന്നീ ആവശ്യങ്ങൾ മുന്‍നിര്‍ത്തി കേരളത്തിലെ വിമാനത്താവളങ്ങൾ ഉപരോധിക്കുമെന്ന് പിഡിപി. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ജനുവരി 30ന് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് പിഡിപി വൈസ് ചെയർമാൻ വർക്കല രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൗരത്വഭേദഗതി നിയമം: വിമാനത്താവളങ്ങൾ ഉപരോധിക്കാന്‍ പിഡിപി

പിഡിപി ഉപരോധം പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ശക്തി പകരും. വിമാനത്താവളം ഉപരോധിക്കുന്നതോടെ കേരളത്തിന്‍റെ പ്രതിഷേധം കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ എതിർക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയാവും പിഡിപിയുടെ സമരം. വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണമായും തടസപ്പെടുന്ന രീതിയിലുള്ള ഉപരോധമാണ് പിഡിപി തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ജനുവരി 26ന് നടക്കുന്ന എൽഡിഎഫിന്‍റെ മനുഷ്യശൃംഖലയിൽ പാർട്ടി പ്രവർത്തകർ അണിനിരക്കുമെന്നും വർക്കല രാജ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details