കോഴിക്കോട്:അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ദുരിതത്തിലായത് മലബാറിലെ യാത്രക്കാര്‍. ഓപ്പ്റേഷന്‍ നൈറ്റ് റൈഡേഴ്സ് സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ ക്രമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിരത്തിലിറങ്ങാതയായി. പകരം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ചതുമില്ല. നിത്യവും നൂറ് കണക്കിന് യാത്രക്കാരാണ് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളെ ആശ്രയിക്കുന്നത്. ട്രെയിനുകളിലാകട്ടെ തിരക്ക് ക്രമാതീതമാണ്.
അന്തര്‍ സംസ്ഥാന ബസ് യാത്ര ദുരിതമാവുന്നു - ബുക്കിങ് ഏജൻസികൾ
ഓപ്പ്റേഷന്‍ നൈറ്റ് റൈഡേഴ്സ് സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ ക്രമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിരത്തിലിറങ്ങാതയായി. പകരം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ചതുമില്ല
മുന്‍കൂട്ടി യാത്ര നിശ്ചയിക്കുന്ന യാത്രക്കാര്‍ക്കെ ട്രെയിനില്‍ സീറ്റ് റിസര്‍വ്വ് ചെയ്ത് പോകാന്‍ കഴിയൂ. അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസകളാകുമ്പോള്‍ പെട്ടന്നുണ്ടാകുന്ന യാത്രക്ക് ഉടനടി ടിക്കറ്റ് ലഭിക്കുമെന്നതാണ് മേന്മ. തിരക്കുള്ള ഇതര സംസ്ഥാന റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുകയാണെങ്കില്‍ യാത്രക്കാരുടെ ദുരിതം കുറക്കാനാകുമെന്നാണ് ഈ റൂട്ടില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ പറയുന്നത്. മാത്രവുമല്ല നഷ്ടക്കണക്ക് പറയുന്ന കെഎസ്ആര്‍ടിസിക്ക് അന്തര്‍ സംസ്ഥാന റൂട്ടുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.