കോഴിക്കോട്:വർഷങ്ങളായി മലബാറുകാർ സ്വകാര്യ ബസുകളുടെ കൊള്ളക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. തോന്നിയപോലെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാലും മലബാറിലെ യാത്രക്കാർ പ്രതിഷേധിക്കാതെ യാത്ര ചെയ്യും. പ്രതിഷേധിച്ചാൽ ചിലപ്പോൾ സർവീസ് തന്നെ മുടങ്ങുമെന്ന ഭയമാണ് യാത്രക്കാരെ നിശബ്ദരാക്കുന്നത്. ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ വിരലിൽ എണ്ണാവുന്ന ട്രെയിൻ മാത്രമാണുള്ളത്. ഇതു തന്നെയാണ് യാത്രക്കാരെ നിശബദ്‌രാക്കുന്നതും ബസുകാരുടെ തന്നിഷ്ടത്തോടെ പെരുമാറുന്നതും. അന്തർസംസ്ഥാന ബസ് ഇല്ലെങ്കിൽ യാത്രക്കാർക്ക് പലപ്പോഴും സമയത്തിനു നാട്ടിൽ എത്താൻ സാധിക്കില്ലെന്നതും ബസുകാർക്ക് അറിയാം. ഇതു ചൂഷണം ചെയ്യുകയാണ് ബസ് മുതലാളിമാർ.
അന്തർസംസ്ഥാന ബസ് സർവ്വീസുകളുടെ കൊള്ള മലബാറിലും - private bus
ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ വിരലിൽ എണ്ണാവുന്ന ട്രെയിൻ മാത്രമാണുള്ളത്. ഇതാണ് ബസുകാരുടെ തന്നിഷ്ടം വർദ്ധിക്കുന്നതിനും കാരണം
അന്തർസംസ്ഥാന ബസ്
മലബാറിൽ നിന്ന് ആവശ്യത്തിനു ട്രെയിൻ സർവീസ് ആരംഭിച്ചാൽ യാത്രക്കാരുടെ പ്രശ്‌നത്തിന് ഒരു പരിധി വരെ അറുതി വരുത്താൻ സാധിക്കുമെന്നാണ് കോൺഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യുസേഴ്‌സ് അസോസിയേഷൻ പറയുന്നത്.
Last Updated : Apr 25, 2019, 6:24 PM IST