കേരളം

kerala

ETV Bharat / state

കോഴിക്കോട് മിഴി തുറക്കാതെ തെരുവ് വിളക്കുകൾ ; മേയറുടെ ഉറപ്പ് പാഴ്വാക്കായി

കൗൺസിലർമാർ നൽകിയ പരാതിക്ക് ഓണത്തിന് മുമ്പ് പരിഹാരമുണ്ടാക്കാമെന്ന് കൗൺസിൽ യോഗത്തിൽ മേയർ ഉറപ്പ് നൽകിയിരുന്നു.

തെരുവ് വിളക്കുകൾ മിഴി തുറന്നില്ല; കോഴിക്കോട് കോർപ്പറേഷൻ മേയറുടെ ഉറപ്പ് പാഴ്വാക്കാവുന്നു

By

Published : Sep 15, 2019, 4:52 AM IST

കോഴിക്കോട്:കോർപറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ ഓണത്തിന് മുമ്പ് മിഴി തുറക്കുമെന്ന മേയറുടെ ഉറപ്പ് പാഴ്വാക്കാവുന്നു. നഗരത്തിൽ പലയിടത്തും തെരുവ് വിളക്ക് കത്തുന്നില്ലെന്ന് കാണിച്ച് കൗൺസിലർമാർ നൽകിയ പരാതിക്ക് മറുപടിയായാണ് കൗൺസിൽ യോഗത്തിൽ മേയർ ഉറപ്പ് നൽകിയത്. എന്നാൽ ഓണം കഴിഞ്ഞിട്ടും പലയിടത്തും തെരുവ് വിളക്ക് മിഴി തുറന്നിട്ടില്ല.

നഗരത്തിൽ പലയിടത്തും തെരുവ് വിളക്ക് കത്തുന്നില്ലെന്ന പരാതിയുമായി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍

നഗരത്തോട് ചേർന്ന പ്രദേശമായ പന്നിയങ്കരയിൽ തെരുവ് വിളക്ക് കത്താത്തത് അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. പന്നിയങ്കരയിൽ മേൽപ്പാലത്തിൽ തെരുവ് വിളക്ക് സ്ഥാപിച്ചപ്പോൾ പ്രധാന പാതയോരത്തെ വിളക്കുകൾ കെ.എസ്.ഇ.ബി എടുത്തുമാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ പാലത്തിലെ വിളക്കുകളും കത്തുന്നില്ല. സന്ധ്യയാവുന്നതോടെ പ്രദേശം മുഴുവൻ ഇരുട്ടിലാവുകയാണെന്ന് 37ാം വാർഡ് കൗൺസിലർ കെ.നിർമല പറയുന്നു.

ABOUT THE AUTHOR

...view details