കേരളം

kerala

ETV Bharat / state

കോഴിക്കോട്ട് സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച്; ഒരാൾ പിടിയിൽ - സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ജ് വാർത്ത

വിദേശ കോളുകൾ ഏത് രാജ്യത്ത് നിന്നാണെന്ന് മനസിലാക്കാൻ കഴിയാത്തതാണ്. സംഭവത്തിൽ തീവ്രവാദബന്ധമടക്കമാണ് ഐബി അന്വേഷിക്കുന്നത്.

parallel telephone exchange  parallel telephone exchange kozhikode  kozhikode parallel telephone exchange  ib raid kozhikode  കോഴിക്കോട്ട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ജ്  സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ജ്  സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ജ് വാർത്ത  കോഴിക്കോട്ട് ഐബി റെയ്ഡ്
കോഴിക്കോട്ട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ജ് കണ്ടെത്തി ഐബി

By

Published : Jul 1, 2021, 5:11 PM IST

കോഴിക്കോട്: രഹസ്യമായി പ്രവർത്തിച്ചിരുന്ന സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയതായി ഇന്‍റലിജൻസ് ബ്യൂറോ (ഐബി). ചിന്താവളപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സ്ചേഞ്ചിന് എലത്തൂർ, നല്ലളം എന്നിവിടങ്ങളിലും ശാഖകളുണ്ടെന്നാണ് ഐബി റിപ്പോർട്ട്. പരിശോധനയെ തുടർന്ന് കൊളത്തറ സ്വദേശി ജുറൈസിനെ കസ്റ്റഡിയിലെത്തു.

Also Read:'ലക്ഷദ്വീപിലെ പുതുക്കിയ സ്റ്റാമ്പ് ഡ്യൂട്ടി ഭരണഘടനാവിരുദ്ധം' ; സ്റ്റേ ചെയ്‌ത് ഹൈക്കോടതി

ജില്ലയില്‍ നാലിടത്താണ് ഐബി പരിശോധന നടത്തിയത്. സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോ എന്നടക്കം അന്വേഷിക്കുന്നുണ്ട്. വിദേശത്ത് നിന്ന് വരുന്ന കോളുകള്‍ ടെലകോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ച് കൊടുക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ച്.

ലോക്കൽ കോളുകളായി എത്തുന്ന വിളികൾ ഏത് രാജ്യത്ത് നിന്നാണെന്ന് പോലും അറിയാൻ പറ്റാത്ത സംവിധാനമാണിതെന്ന് ഐബി ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details