കേരളം

kerala

ETV Bharat / state

'ഏറെ അഭിമാനം,വായനക്കാര്‍ക്ക് നന്ദി' ; എഴുത്തച്ഛന്‍ പുരസ്കാരനേട്ടത്തില്‍ പി വത്സല

പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ സാഹിത്യ സൃഷ്ടികളിലൂടെ സമൂഹത്തിനുമുന്നിൽ എത്തിച്ച എഴുത്തുകാരിയാണ് പി.വത്സലയെന്ന് മന്ത്രി സജി ചെറിയാൻ.

p valsala receives ezhuthachan award  p valsala  ezhuthachan award  എഴുത്തച്ഛൻ പുരസ്‌കാരം  പി വത്സല  സജി ചെറിയാൻ  സാംസ്‌കാരിക വകുപ്പ് മന്ത്രി
എഴുത്തച്ഛൻ പുരസ്‌കാരം പി.വത്സലക്ക്; അവാർഡ് നേട്ടത്തിൽ അഭിമാനമെന്ന് സാഹിത്യകാരി

By

Published : Nov 1, 2021, 4:45 PM IST

കോഴിക്കോട് : സംസ്ഥാന സർക്കാരിന്‍റെ ഏറ്റവും ഉയർന്ന സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം കേരളപ്പിറവി ദിനത്തിൽ തന്നെ ലഭിച്ചതിൽ എറെ അഭിമാനമുണ്ടെന്ന് പി വത്സല. തന്നെ വലുതാക്കിയ ആരാധകരോടും സാഹിത്യ പ്രേമികളോടും നന്ദി പ്രകടിപ്പിക്കുന്നതായും അവര്‍ കോഴിക്കോട് പറഞ്ഞു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്താണ് അവാർഡ് പ്രഖ്യാപിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ സാഹിത്യ സൃഷ്ടികളിലൂടെ സമൂഹത്തിനുമുന്നിൽ എത്തിച്ച എഴുത്തുകാരിയാണ് പി.വത്സലയെന്ന് അവാർഡ് പ്രഖ്യാപിക്കവെ മന്ത്രി പറഞ്ഞു.

എഴുത്തച്ഛൻ പുരസ്‌കാരം പി.വത്സലക്ക്; അവാർഡ് നേട്ടത്തിൽ അഭിമാനമെന്ന് സാഹിത്യകാരി

Also Read: പരമോന്നത പീഠത്തില്‍ പി വത്സല; എഴുത്തച്ഛൻ പുരസ്കാരം സമഗ്ര സംഭാവനയ്ക്ക്

ആളുകൾ അംഗീകരിച്ചതിന്‍റെ തെളിവാണ് അവാർഡ്. എഴുത്തുകാരുടെ ചുമതല എഴുതുക എന്നത് മാത്രമാണ്. പ്രശസ്‌തിക്കുവേണ്ടി എഴുത്തിന് പിന്നാലെ പോകേണ്ടതില്ലെന്നും വത്സല പറഞ്ഞു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ മാഗസിനിൽ എഴുതിയാണ് എഴുത്തുവഴിയിലേക്ക് വത്സല വരുന്നത്. അന്നത്തെ മലയാളം അധ്യാപിക നൽകിയ പ്രോത്സാഹനമാണ് സാഹിത്യത്തിൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമായതെന്നും പി.വത്സല ഓർമിക്കുന്നു.

ABOUT THE AUTHOR

...view details