കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ഓപ്പൺ ജിംനേഷ്യം തുടങ്ങി - latest kozhikode
15 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം ഒരുക്കിയത്. പണമൊന്നും നൽക്കാതെ ഇവിടെ പരിശീലനം നടത്താം
കോഴിക്കോട്: നഗരവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കോർപറേഷന്‍റെയും സ്പോർട്‌സ് കൗൺസിന്‍റെയും സഹകരണത്തോടെ മാനാഞ്ചിറ സ്ക്വയറിൽ ഓപ്പൺ ജിംനേഷ്യം തുടങ്ങി. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പാർക്കുകൾ തുറക്കുന്നതിന് കേന്ദ്ര സർക്കാരിന്‍റെ വിലക്കുള്ളതിനാല്‍ ജിംനേഷ്യം ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് കാലതാസം നേരിടുകയായിരുന്നു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യ ഒരുക്കിയത്. പണമൊന്നും നൽക്കാതെ ഇവിടെ പരിശീലനം നടത്താം. പ്രായമായവർക്ക് ലളിതമായ പരിശീലനം ചെയ്യാവുന്ന ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.