കേരളം

kerala

ETV Bharat / state

ഉള്ളി വില പൊള്ളുന്നു: ഹോട്ടലുകൾ പ്രതിസന്ധിയിൽ - onion price hike challenge for eateries

ഉള്ളി വില പിടിച്ചു നിർത്താൻ സാധിക്കാതെ വന്നതോടെ ഉപയോഗം കുറച്ചുള്ള കറികളാണ് ഹോട്ടലുകളിൽ ഇപ്പോൾ വിളമ്പുന്നത്. എന്നാൽ മറ്റുള്ള സാധനങ്ങളുടെ വില നിയന്ത്രിച്ചില്ലെങ്കിൽ ഇത്തരം ചെപ്പടിവിദ്യകൾ നടക്കാതെ വരുമെന്നും ഹോട്ടല്‍ ഉടമകൾ പറയുന്നു.

hotel  restaurant  onion  eateries  kozhikode  ഉള്ളി വില: സംസ്ഥാനത്തെ ഹോട്ടലുകൾ പ്രതിസന്ധിയിൽ  onion price hike challenge for eateries  onion price rate
ഉള്ളി വില: സംസ്ഥാനത്തെ ഹോട്ടലുകൾ പ്രതിസന്ധിയിൽ

By

Published : Dec 11, 2019, 4:51 PM IST

Updated : Dec 11, 2019, 7:09 PM IST

കോഴിക്കോട്: മലയാളിയുടെ ഭക്ഷണ ചേരുവകളിൽ നിന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉള്ളി. എന്നാൽ ഉള്ളിയുടെ വില ക്രമാതീതമായി വർദ്ധിക്കുന്നത് ഹോട്ടൽ- റസ്റ്ററന്‍റ് മേഖലയ്ക്ക് കനത്ത വെല്ലുവിളിയാവുകയാണ്. ഈ സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട ഗതികേടിലേക്ക് എത്തുമെന്നാണ് ഹോട്ടൽ- റസ്റ്റോറന്‍റ് ഉടമകൾ പറയുന്നത്.

ഉള്ളി വില പൊള്ളുന്നു: ഹോട്ടലുകൾ പ്രതിസന്ധിയിൽ

നാട്ടുകാർക്ക് ഭക്ഷണം വിളമ്പുന്നവർ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥ സംസ്ഥാനത്തുണ്ടെന്നും അവർ പറയുന്നു. ഉള്ളിക്ക് പുറമെ മറ്റ് അവശ്യ സാധനങ്ങളുടെ വിലയും വർധിച്ചതാണ് ഈ മേഖലയുടെ നടുവൊടിയാൻ കാരണം. അരി മുതൽ എല്ലാ സാധനങ്ങളുടെയും വില വർധിച്ചിട്ടുണ്ടെന്നും ഉള്ളി വില കുതിക്കുന്നതിനാൽ മറ്റു സാധനങ്ങളുടെ വില വർധനവ് ശ്രദ്ധയിൽപ്പെടാത്തതാണെന്നും കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.വി. മുഹമ്മദ് സുഹൈൽ പറഞ്ഞു. ഭക്ഷണത്തിന്‍റെ വില ചെറിയ തോതിൽ വർധിപ്പിച്ചാൽ പോലും നഷ്ടമില്ലാതെ മുന്നോട്ട് പോവാൻ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മേഖല തകരാതിരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉള്ളി വില പിടിച്ചു നിർത്താൻ സാധിക്കാതെ വന്നതോടെ ഉപയോഗം കുറച്ചുള്ള കറികളാണ് ഹോട്ടലുകളിൽ ഇപ്പോൾ വിളമ്പുന്നത്. എന്നാൽ മറ്റ് സാധനങ്ങളുടെ വില നിയന്ത്രിച്ചില്ലെങ്കിൽ ഇത്തരം ചെപ്പടിവിദ്യകൾ നടക്കാതെ വരുമെന്നും ഉടമകൾ പറയുന്നു.

Last Updated : Dec 11, 2019, 7:09 PM IST

ABOUT THE AUTHOR

...view details