കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എടച്ചേരി സ്വദേശിയായ 67കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ മക്കള്‍ രണ്ടുപേരും മാര്‍ച്ച് 18ന് ദുബൈയില്‍ നിന്നും വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ രണ്ടിന് പരിശോധനക്കയച്ച സാമ്പിളിൻ്റെ ഫലം നെഗറ്റീവായിരുന്നു.
കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് 19 - kozhikode
ജില്ലയില്‍ ഇതോടെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ രോഗമുക്തരായി
ഏപ്രില്‍ 10ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. ഡിസ്‌ചാര്‍ജ് ആയ സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാന പ്രകാരം വീണ്ടും സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ഈ പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഇതില്‍ ആറ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയിൽ 17,387 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി നാല് പേര്‍ ഉള്‍പ്പെടെ 23 പേര്‍ വിവിധ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.