കോഴിക്കോട്: ലോറിയിടിച്ച് അധ്യാപിക മരിച്ച കേസിൽ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. വടകര മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്‌ജി കെ രാമകൃഷ്‌ണനാണ് വിധി പ്രഖ്യാപിച്ചത്. പിലാശേരി എ.യു.പി സ്‌കൂൾ അധ്യാപികയായ ചോമ്പാല കല്ലാമല പൊന്നങ്കണ്ടി പി കെ രാജീവന്‍റെ ഭാര്യ കെ.കെ ബബിത (36) മരിച്ച കേസിലാണ് വിധി.
ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ് - കോഴിക്കോട് അപകട മരണം
കോഴിക്കോട് ലോറിയിടിച്ച് അധ്യാപിക മരിച്ച കേസിൽ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്‌ജി കെ രാമകൃഷ്‌ണന്‍ ഉത്തരവിറക്കി
ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്
80,84,900 രൂപയും ഒമ്പത് ശതമാനം പലിശയും സഹിതം ഒരു കോടി രണ്ടു ലക്ഷം രൂപ നൽകാനാണ് ഉത്തരവ്. ഭർത്താവ് രാജീവൻ, മക്കളായ കാർത്തിക് (9), കീർത്തി എന്ന ബേബി കീർത്തി (7), ബബിതയുടെ മാതാവ് പ്രഭാവതി എന്നിവർക്ക് തുല്യമായി തുക നൽകണം.
യൂണിവേഴ്‌സല്‍ സാംബോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. 2019 ഡിസംബർ 31നാണ് അപകടം നടന്നത്. അന്യായക്കാർക്ക് വേണ്ടി അഡ്വ. എ കെ രാജീവ് ഹാജരായി.