കോഴിക്കോട്: ഇ പോസ് മെഷിൻ തകരാറിനിടയിലും ഓണക്കിറ്റ് വിതരണം മുടങ്ങാതിരിക്കാൻ ശ്രമം നടത്തുകയാണ് റേഷൻ വ്യാപാരികൾ. അതിനൊപ്പം വിതരണത്തിന് എത്തിയ ഓണക്കിറ്റ് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതതും കൊവിഡ് കാലത്തേതടക്കമുള്ള കിറ്റ് വിതരണത്തിലെ കമ്മിഷൻ ലഭിക്കാത്തതിലും പ്രതിഷേധത്തിലുമാണ് റേഷൻ വ്യാപാരികൾ.
ഓണക്കിറ്റ് വിതരണം: കമ്മിഷനുമില്ല, സ്‌റ്റോക്ക് ചെയ്യാൻ സ്ഥലവുമില്ല, പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ - കോഴിക്കോട് വാർത്തകൾ
വിതരണത്തിന് എത്തിയ ഓണക്കിറ്റ് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതതും കൊവിഡ് കാലത്തേതടക്കമുള്ള കിറ്റ് വിതരണത്തിലെ കമ്മിഷൻ ലഭിക്കാത്തതിലും പ്രതിഷേധത്തിലുമാണ് റേഷൻ വ്യാപാരികൾ.
കൊവിഡ് കാലത്ത് 13 മാസത്തോളം കിറ്റ് വിതരണം ചെയ്‌തിരുന്നു. എന്നാൽ ഒരു മാസത്തെ കിറ്റിന്‍റെ കമ്മിഷൻ മാത്രമാണ് അനുവദിച്ചത് എന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഈ വർഷം കിറ്റുവിതരണവുമായി സഹകരിക്കുമെങ്കിലും കമ്മിഷൻ കുടിശികയായ 60 കോടി രൂപ നൽകാത്ത സർക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനമെന്ന് വ്യാപാരികൾ അറിയിച്ചിരുന്നു.
സൗജന്യമായി ഓണക്കിറ്റ് കൈപ്പറ്റുന്ന മുൻഗണന വിഭാഗങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി കമ്മിഷൻ തുക അനുവദിക്കണമെന്നാണ് റേഷൻ വ്യാപാരി സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി വിധി പ്രകാരം കമ്മിഷനായി അഞ്ചു രൂപ വെച്ച് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് സേവനമായി കാണണമെന്നാണ് സർക്കാർ പിന്നീട് പറഞ്ഞത്. റേഷൻ കടകളില്‍ കിറ്റ് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാല്‍ വാടകയ്ക്ക് സ്ഥലം എടുക്കേണ്ട സാഹചര്യമാണ് ഭൂരിപക്ഷം റേഷൻ വ്യാപാരികൾക്കും.