കേരളം

kerala

ETV Bharat / state

നാലാം ക്‌ളാസുകാരിയെ പീഡിപ്പിച്ചു; 65 കാരനെ പോക്‌സോ ചുമത്തി അറസ്‌റ്റു ചെയ്‌തു - old man jailed

Eight Year Old Girl Sexually Abused Accused Jailed Under Pocso: അറുപത്തഞ്ചുകാരന്‍ ചെയ്‌തതൊക്കെ പെണ്‍കുട്ടി സ്‌കൂളിലെത്തി കൗണ്‍സിലിങ് ചുമതലയുള്ള അധ്യാപികയോട് പറഞ്ഞു. പിന്നെ ഒട്ടും വൈകിയില്ല, പ്രതിയെ പോക്‌സോ ചുമത്തി പൊലീസ് അറസ്‌റ്റു ചെയ്‌തു.

Girl Sexually Abused  pocso case  old man jailed  കുട്ടിയെ പീഡിപ്പിച്ചു
Eight Year Old Girl Sexually Abused Accused Jailed Under Pocso

By ETV Bharat Kerala Team

Published : Jan 11, 2024, 7:01 PM IST

Updated : Jan 11, 2024, 7:21 PM IST

കോഴിക്കോട്:നാലാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ഒളവണ്ണയിലെ അറുപത്തിയെട്ടുകാരനാണ് പിടിയിലായത്(Eight Year Old Girl Sexually Abused Accused Jailed Under Pocso). 2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

വൃദ്ധന്‍ മോശമായി പെരുമാറിയ കാര്യം കുട്ടി സ്‌കൂളില്‍ കൗണ്‍സിലിങ് ചുമതലയുള്ള അധ്യാപകയോട് പഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ
പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്‌റ്റു ചെയ്യുകയായിരുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളിൽ തൊട്ടു എന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

പന്തിരങ്കാവ് പോലീസ് ഇൻസ്പെക്ടർ എ എസ് ഷെറിൻ , പ്രിസിപ്പൽ എസ് ഐ വി .ആർ അരുൺ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. രഞ്ജിത്ത്, പി കെ അനൂപ്, ഇ.സബീഷ് കുമാർ , വനിത സിവിൽ പോലീസ് ഓഫീസർ പി എം ജ്യോതിലക്ഷ്മി തുടങ്ങിയവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

മാവൂരില്‍ പോക്‌സോ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രയപൂർത്തികാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ മാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒരു വര്‍ഷക്കാലമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. മാവൂർ പൊലീസ് ഇൻസ്പെക്ടര്‍ ഇൻ ചാർജ് എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ. അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻ മുത്താലം, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം.ഷിനോജ്, സി. നിഖില തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്

Last Updated : Jan 11, 2024, 7:21 PM IST

ABOUT THE AUTHOR

...view details