കേരളം

kerala

ETV Bharat / state

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശവും ഭീഷണിയും ; പരാതിയുമായി വിദ്യാർഥിനികളും സ്‌ത്രീകളും

അശ്ലീലവും ഭീഷണി നിറഞ്ഞതുമായ സന്ദേശം ലഭിച്ചത് കോഴിക്കോട് ആനയാംകുന്ന് പ്രദേശത്തെ വിദ്യാർഥിനികള്‍ക്കും സ്‌ത്രീകള്‍ക്കും

വാട്‌സ് ആപ്പ്  അശ്ലീലവും ഭീഷണി നിറഞ്ഞതുമായ സന്ദേശം  വിദ്യാർഥിനികളും സ്‌ത്രീകളും  Obscene and threatening message  WhatsApp Obscene and threatening message  ladies raised complaints  കോഴിക്കോട് വാര്‍ത്ത  kozhikode news  അശ്ലീല സന്ദേശം
വാട്‌സ് ആപ്പിലൂടെ അശ്ലീലവും ഭീഷണി നിറഞ്ഞതുമായ സന്ദേശം; പരാതിയുമായി വിദ്യാർഥിനികളും സ്‌ത്രീകളും

By

Published : Sep 20, 2021, 7:21 PM IST

Updated : Sep 20, 2021, 7:32 PM IST

കോഴിക്കോട് : വിദ്യാർഥിനികൾക്കും മുതിര്‍ന്ന സ്‌ത്രീകള്‍ക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങളും ഭീഷണിയും അയച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിലെ വനിതകള്‍ക്കാണ് ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്.

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശവും ഭീഷണിയും ലഭിച്ചതിനെതിരെ വിദ്യാര്‍ഥികളും സ്ത്രീകളും രംഗത്ത്

മെസേജുകൾക്ക് മറുപടിയും ഫോട്ടോയും അയയ്ക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയ്‌ക്ക് ആദ്യം വാട്ട്സ് ആപ്പിലൂടെ സന്ദേശംവന്നത്. പിന്നീട്, ഈ കുട്ടിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നിരവധി പെണ്‍കുട്ടികള്‍ക്ക് മെസേജ് അയച്ചതായും കണ്ടെത്തി.

ALSO READ:ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയക്കുന്നത് താനല്ലെന്ന് വിളിച്ച് പറഞ്ഞതായും വിദ്യാര്‍ഥിനി വിശദീകരിച്ചു. കുട്ടിയുടെ സുഹൃദ്‌വലയത്തിലെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ മെസേജ് വന്നത്.

അവരുടെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചുവെന്നും 10-ാം ക്ലാസുകാരി പറഞ്ഞു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ സ്ത്രീക്ക് വീഡിയോ കോൾ വന്നതായി മറ്റൊരു പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സന്ദേശം ലഭിച്ചവര്‍ മുക്കം പൊലീസിലും സൈബർസെല്ലിലും പരാതി നൽകി.

Last Updated : Sep 20, 2021, 7:32 PM IST

ABOUT THE AUTHOR

...view details