കേരളം

kerala

ETV Bharat / state

കോഴിക്കോട് ബീച്ചില്‍ ലൈഫ് ഗാർഡുകൾ കുറവ്

ഒരു കിലോമീറ്ററോളം ദൂരമുള്ള കടല്‍ തീരത്തെത്തുന്ന സഞ്ചാരികളെ ശ്രദ്ധിക്കാന്‍ ഒരു ഡ്യൂട്ടിയില്‍ ഉള്ളത് ആകെ രണ്ടുപേര്‍ മാത്രം.

ലൈഫ് ഗാർഡുകൾ കുറവ്

By

Published : Aug 28, 2019, 7:36 PM IST

കോഴിക്കോട്: ദിനംപ്രതി നിരവധി സഞ്ചാരികൾ എത്തുന്ന കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകളുടെ എണ്ണം കുറവായത് ആശങ്ക ഉയർത്തുന്നു. ഒരു ഡ്യൂട്ടിയിലുള്ളത് വെറും രണ്ട് ലൈഫ് ഗാർഡുകളാണ്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുള്ള കടൽ തീരം ഇവർ രണ്ടു പേരും ചേർന്നാണ് ശ്രദ്ധിക്കേണ്ടത്. പ്രകൃതി ക്ഷോഭം പതിവായ സാഹചര്യത്തിൽ ബീച്ചിലെ ലൈഫ് ഗാർഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സഞ്ചാരികളും അഭിപ്രായപ്പെടുന്നു. ലൈഫ് ഗാർഡുകൾ നിൽക്കുന്നിടത്ത് നിന്ന് മാറി അപകടം സംഭവിച്ചാൽ രക്ഷാ പ്രവർത്തനം പ്രയാസമാണെന്നും അപകടത്തിൽപ്പെട്ടയാൾക്ക് എന്തും സംഭവിക്കാമെന്നും ലൈഫ് ഗാർഡായ സി.പി. മനോജ് കുമാർ പറയുന്നു.

ലൈഫ് ഗാർഡുകൾ കുറവ്

ABOUT THE AUTHOR

...view details