കേരളം

kerala

ETV Bharat / state

നാഷണൽ സെക്കുലർ കോൺഫറൻസ് ഐഎൻഎല്ലിൽ ലയിപ്പിക്കാൻ ഒരുങ്ങുന്നു - ഐഎൻഎൽ

പിടിഎ റഹീം എംഎൽഎ നേതൃത്വം നൽകുന്ന നാഷണൽ സെക്കുലർ കോൺഫറൻസ് ഐഎൻഎൽ ലയിപ്പിക്കുന്നതിനുള്ള കളമൊരുക്കുന്നു. ഇന്ന് കോഴിക്കോട്ട് നടക്കുന്ന ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് നേതാക്കൾ.

File photo

By

Published : Feb 9, 2019, 10:59 AM IST

Updated : Feb 9, 2019, 11:12 AM IST

ഇടതുമുന്നണിയിൽ പ്രവേശനം നേടിയ ഐഎൻഎല്ലിൽ പിടിഎ റഹിം എംഎൽഎയുടെ നാഷണൽ സെക്കുലർ കോൺഫറൻസ് ലയിക്കുമെന്ന പ്രചാരണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ പലതവണ നടത്തിയതായി നേതാക്കൾ വ്യക്തമാക്കിയതുമാണ്. എന്നാൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇരുകൂട്ടരും ഇതുവരെ തയാറായിരുന്നില്ല. ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന അജണ്ട ലയനം ആണെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

നാഷണൽ സെക്കുലർ കോൺഫറൻസ് ഐഎൻഎല്ലിൽ ലയിപ്പിക്കാൻ ഒരുങ്ങുന്നു
ലയന അജണ്ട യോഗം അംഗീകരിച്ചാൽ ഐഎൻഎല്ലിന് മലബാറിലെ ചില മണ്ഡലങ്ങളിൽ ശക്തമായ വേരോട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് നേതാക്കൾ കരുതുന്നത്.
Last Updated : Feb 9, 2019, 11:12 AM IST

ABOUT THE AUTHOR

...view details