കോഴിക്കോട്: ചികിത്സ കഴിഞ്ഞ് രോഗം മാറിയിട്ടും ആശുപത്രി വിട്ടുപോകാതെ 28 പേർ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. പനിയും അനുബന്ധ രോഗങ്ങളും പിടിപെട്ട് ആശുപത്രിയിൽ എത്തുന്നവർക്ക്, കിടക്കാൻ സ്ഥലമില്ലാത്ത സാഹചര്യമായതിനാല്‍ വരാന്തകളിൽ പോലും കഴിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍, രോഗികളുടെ നീണ്ട നിരയാണ് ആശുപത്രിയില്‍.
രോഗികള്‍ ഇത്തരത്തില്‍ ശ്വാസം മുട്ടുമ്പോഴാണ് 28 പേർ ആശുപത്രിയിൽ തന്നെ തങ്ങുന്നത്. ബസ് സ്റ്റാൻഡുകളിലും പാതയോരത്തും കണ്ടതിനെ തുടർന്ന് പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എത്തിച്ചവരാണ് പോകാനിടമില്ലാതെ ആശുപത്രിയിൽ കഴിയുന്നവരിൽ കൂടുതലും. ഇവർക്കെല്ലാം അടുത്ത ബന്ധുക്കൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ തന്നെ പറയുന്നു. എന്നാൽ, ഇവരെ ഫോണിൽ വിളിച്ചാൽ പ്രതികരിക്കാത്ത അവസ്ഥയാണുള്ളത്.
'തിരികെ കൊണ്ടുപോകാൻ ആരും തയ്യാറാവുന്നില്ല':രോഗം കൂടുമ്പോൾ അവസാന അത്താണിയായി മെഡിക്കൽ കോളജിൽ എത്തിക്കുന്ന പലരേയും തിരികെ കൊണ്ടുപോകാൻ ചില സന്നദ്ധ സ്ഥാപനങ്ങൾ പോലും തയ്യാറാവുന്നില്ല. മെഡിക്കൽ കോളജിൽ എത്തിച്ചാൽ തങ്ങളുടെ കർമ്മം കഴിഞ്ഞുവെന്ന രീതിയാണ് പലരും പിന്തുടരുന്നത്. സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വരെ ഇത്തരം പ്രവണത ഉണ്ടാകുന്നു എന്നതാണ് ഖേദകരം.
ALSO READ | ICU Rape Case |'നടക്കുന്നത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം' ; മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി