കേരളം

kerala

ETV Bharat / state

അഞ്ച് മാസമായി ശമ്പളമില്ല; ബിഎസ്‌എൻഎൽ കരാർ ജീവനക്കാര്‍ ദുരിതത്തിൽ - BSNL employees

വിവിധ ബിഎസ്‌എന്‍എല്‍ എക്‌സ്‌ചേഞ്ചുകളിലെ എഴുന്നൂറോളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്

bsnl

By

Published : Jul 10, 2019, 5:38 PM IST

Updated : Jul 10, 2019, 6:19 PM IST

കോഴിക്കോട്: അഞ്ച് മാസമായി ശമ്പളമില്ലാത്തതിനെ തുടർന്ന് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്ലിലെ കരാർ ജീവനക്കാർ ദുരിതത്തിൽ. കോഴിക്കോട്, വയനാട്‌ എസ്‌എസ്‌എ വിഭാഗത്തിലെ ബിഎസ്‌എൻഎൽ എക്സ്ചേഞ്ചിന്‍റെ കീഴിലുള്ള ഓഫീസുകൾ, കസ്റ്റമർ കെയർ എന്നിവിടങ്ങളിലെ ജീവനക്കാര്‍, സ്വീപ്പർമാർ തുടങ്ങി എഴുന്നൂറോളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്.

ബിഎസ്‌എൻഎല്ലിലെ കരാർ ജീവനക്കാർ ദുരിതത്തിൽ

ശമ്പളം നൽകാനുള്ള ഫണ്ടിന്‍റെ അഭാവമാണ് മാർച്ച് മുതൽ ജൂൺ വരെയുള്ള ശമ്പളം കുടിശ്ശികയാവാൻ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്ത് വിവിധ കമ്പനിയുടെ മേൽനോട്ടത്തില്‍ 7000ത്തോളം കരാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇരുപത് വർഷം മുതൽ ഇരുപത്തഞ്ച് വർഷം വരെ കരാർ ജോലി ചെയ്‌ത് സ്ഥിരമായി ശമ്പളം വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. രാവിലെ 9 മണി മുതൽ 5 മണി വരെ കരാർ ജീവനക്കാർ ജോലി ചെയ്യണമെന്നാണ് ചട്ടം. ശമ്പളം ഇല്ലാത്തതിനാൽ അവധിയെടുത്ത് മറ്റ് ജോലിക്ക് പോകാമെന്ന് വിചാരിച്ചാൽ കരാർ ജോലി നഷ്‌ടപ്പെടുകയും ചെയ്യും. ഇങ്ങനെ അവധിയെടുത്ത 56 പേർ ജില്ലയിൽ നിന്ന് പുറത്ത് പോയതായി കരാർ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ശമ്പളം, ബോണസ് എന്നിവ അടക്കമുള്ള പ്രശ്‌നങ്ങൾ സംബന്ധിച്ച് റീജിനൽ ലാബർ വിഭാഗം അധികൃതർക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ശമ്പളപ്രതിസന്ധിയില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കരാര്‍ ജീവനക്കാരുടെ ആവശ്യം.

Last Updated : Jul 10, 2019, 6:19 PM IST

ABOUT THE AUTHOR

...view details