കേരളം

kerala

ETV Bharat / state

ആർഎസ്എസിന്‍റെ പുതിയ വ്യാപാരി സംഘടന പ്രവര്‍ത്തനമാരംഭിച്ചു - Bharatiya Vyapari Vyavasayi Sankh

ചില രാഷ്ട്രീയ പാർട്ടികളുടെ പരിപാടി നടക്കുമ്പോൾ മാത്രം കടകളടച്ച് പ്രതിഷേധിക്കുന്നുവെന്ന കാരണത്താലാണ് ആർഎസ്എസിന്‍റെ നേതൃത്വത്തിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘ് രൂപീകരിക്കുന്നത്

vyapari  rss  bjp  kozhikode  ആർഎസ്എസിന്‍റെ പുതിയ വ്യാപാരി സംഘടന  വ്യാപാരി സംഘടന  കടകളടച്ച് പ്രതിഷേധം  ഭാരതീയ വ്യാപാരി വ്യവസായി സംഘ്  കോഴിക്കോട്  കോഴിക്കോട് വ്യാപാരി സംഘടന  പൗരത്വ നിയമം  പൗരത്വ ഭേദഗതി നിയമം  ആർഎസ്എസ്  സി.കെ. ബാലകൃഷ്‌ണൻ  New trade union  RSS trade union  traders shutting shops against CAA  Bharatiya Vyapari Vyavasayi Sankh
പുതിയ വ്യാപാരി സംഘടന

By

Published : Jan 22, 2020, 7:55 PM IST

Updated : Jan 22, 2020, 8:59 PM IST

കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് കേരളത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും പരിപാടി നടത്തുമ്പോൾ കടകളടച്ച് ബഹിഷ്ക്കരിക്കുന്ന ഒരു പറ്റം വ്യാപാരികളുടെ നടപടിക്കെതിരെ ആർഎസ്എസ് രംഗത്ത്. ഇതിനെതിരെ ആർഎസ്എസിന്‍റെ നേതൃത്വത്തിൽ പുതുതായി ഒരു വ്യാപാരി സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഭാരതീയ വ്യാപാരി വ്യവസായി സംഘ് എന്ന പേരിലുള്ള സംഘടനയുടെ വിപുലമായ കൺവൻഷൻ അടുത്ത മാസം എറണാകുളത്ത് നടത്താൻ ഭാരവാഹികൾ പദ്ധതിയിടുന്നു.

കടകളടച്ച് പ്രതിഷേധിക്കുന്നതിനെതിരെ ആർഎസ്എസിന്‍റെ പുതിയ വ്യാപാരി സംഘടന
വ്യാപാരി സംഘടനയെ ഒരു സംഘം ഹൈജാക്ക് ചെയ്‌തതോടെ വ്യവസായി ഏകോപന സമിതിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതായെന്നാണ് വ്യാപാരി വ്യവസായി സംഘം നേതാക്കളുടെ അഭിപ്രായം. ഇതിനാലാണ് ചില രാഷ്ട്രീയ പാർട്ടികളുടെ പരിപാടി നടക്കുമ്പോൾ മാത്രം കടകളടച്ച് പ്രതിഷേധിക്കുന്നത്. കടകൾ അടയ്ക്കുന്നതിനോട് യോജിപ്പില്ലാത്തവരും കടയടപ്പിന് നിർബന്ധിതരാകുകയാണ്. ഇത്തരം നടപടി എതിർക്കുന്നതിന് കൂടിയാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘ് പ്രവർത്തനമാരംഭിക്കുന്നതെന്ന് സംസ്ഥാന കോ -ഓർഡിനേറ്റർ സി.കെ. ബാലകൃഷ്‌ണൻ പറഞ്ഞു. നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്‌ത സംഘടന കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മറ്റ് ജില്ലകളിൽ കൂടി പ്രവർത്തനം സജീവമാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് തീരുമാനം.
Last Updated : Jan 22, 2020, 8:59 PM IST

ABOUT THE AUTHOR

...view details