കോഴിക്കോട്: ഓണക്കാലത്ത് പുത്തൻ ഉൽപന്നങ്ങൾ വിപണിയിലിറക്കാനൊരുങ്ങി മിൽമ. മിൽമയുടെ തനത് ഉൽപന്നങ്ങൾക്കൊപ്പം മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിൽക്ക് മിക്‌സ് എന്നീ ഉൽപന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സുഗന്ധവിള ഗവേഷണ സ്ഥാപന സാരഥികൾക്ക് മിൽമ കൈമാറി. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്‌ത്രജ്ഞർ കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട, തിപ്പലി മുതലായവ ശാസ്‌ത്രീയമായി സംസ്‌കരിച്ച്, സന്നിവേശിപ്പിച്ച്, വികസിപ്പിച്ചെടുത്തവയാണ് പുതിയ പാലുൽപന്നങ്ങളെന്ന് മിൽമ സാരഥികൾ പറഞ്ഞു.
ഓണക്കാലത്ത് പുത്തൻ രുചി പകരാൻ മിൽമ റെഡി
മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിൽക്ക് മിക്‌സ് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ.
ഓണക്കാലത്ത് പുത്തൻ രുചി പകരാൻ മിൽമ റെഡി
ക്ഷീരകർഷകർക്ക് ഈ മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന ലാഭം ലഭ്യമാക്കുകയും, ഉൽപന്നങ്ങളുടെ വിജയത്തിലൂടെ കേരളത്തിലെ സുഗന്ധവിള കർഷകർക്ക് പുതിയ വിപണി കണ്ടെത്താൻ സഹായിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മലബാർ മേഖല മാനേജിംഗ് ഡയറക്‌ടർ കെ.എം വിജയകുമാരൻ പറഞ്ഞു. മിൽമ ഗോൾഡൻ മിൽക്ക് ആരോഗ്യപാനീയവും, മിൽമ ഗോൾഡൻ മിൽക്ക് മിക്‌സ് മിൽമ പാലിലോ, ജ്യൂസിലോ, ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കാവുന്ന ഇൻസ്റ്റന്‍റ് പൊടിയുമാണ്.