കേരളം

kerala

ETV Bharat / state

വീടിന് സമീപമുള്ള മണ്ഡലം വേണം; ബിജെപിയില്‍ ഭിന്നതയുണ്ടെന്നും ഇ ശ്രീധരൻ - Need a constituency close to home

തിരുവനന്തപുരത്തും കാസർകോട്ടും മത്സരിക്കാൻ തയ്യാറല്ലെന്നും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ സീറ്റ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇ ശ്രീധരൻ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു

വീടിന് അടുത്തുള്ള മണ്ഡലം വേണം  E Sreedaran interview  ബിജെപിയില്‍ ഭിന്നതയുണ്ട്, അത് പരിഹരിക്കണമെന്നും ശ്രീധരൻ  തെരഞ്ഞെടുപ്പ് വാർത്ത  ഇ ശ്രീധരൻ വാർത്ത  ബിജെപി കേരളം വാർത്ത  ബിജെപി തെരഞ്ഞെടുപ്പ് വാർത്ത  Need a constituency close to home says E Sreedaran  Need a constituency close to home  e sreedaran
വീടിന് അടുത്തുള്ള മണ്ഡലം വേണം: ബിജെപിയില്‍ ഭിന്നതയുണ്ട്, അത് പരിഹരിക്കണമെന്നും ശ്രീധരൻ

By

Published : Feb 20, 2021, 5:44 PM IST

Updated : Feb 20, 2021, 8:26 PM IST

മലപ്പുറം: സംസ്ഥാന ബിജെപിയിൽ കൂട്ടായ്മയും സ്വരച്ഛേർച്ചയും ഇല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നേതാക്കൾ ഇനിയും അതിനായി ശ്രമിക്കാത്തതിൽ ആശ്ചര്യമുണ്ട്. ഒരു ദേശീയ പാർട്ടിയിൽ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ ഇങ്ങനെ ഒരു ഭിന്നത വരാൻ പാടില്ല. അത് മാറ്റണം, അതിനുള്ള സമയം വൈകിയിട്ടില്ലെന്നും ഇ ശ്രീധരൻ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

വീടിന് സമീപമുള്ള മണ്ഡലം വേണം; ബിജെപിയില്‍ ഭിന്നതയുണ്ടെന്നും ഇ ശ്രീധരൻ

ന്യൂനപക്ഷങ്ങൾ അടക്കമുള്ള മറ്റ് സമുദായങ്ങളെ കൂടെ കൂട്ടാൻ ബിജെപി ശ്രമിച്ചിട്ടില്ല. ഹിന്ദുത്വ അജണ്ട എന്ന നിലപാട് ശരിയല്ല. നാട് നന്നാവണമെങ്കിൽ എല്ലാവരും ഒന്നിക്കണം. കേരളത്തിൽ ഭൂരിപക്ഷം ഹിന്ദുക്കൾ ആണെങ്കിലും മറ്റ് സമുദായങ്ങളിൽ പെട്ടവരും ഇവിടെ നിരവധിയുണ്ട്. എല്ലാവരെയും സേവിക്കുന്നതിൽ ബിജെപി സംസ്ഥാനത്ത് പരാജയപ്പെട്ടു. എല്ലാവരെയും ഒന്നിപ്പിക്കുന്ന നിലപാടാണ് തന്‍റേത്. അതേ സമയം ബിജെപിയെ ഹിന്ദുത്വ വർഗീയ പാർട്ടി എന്ന് മുദ്രകുത്തുന്നതും ശരിയല്ല. അങ്ങനെ ഒരു മേൽവിലാസം വന്നു കഴിഞ്ഞു.

ഒരു പാർട്ടിയിൽ നിന്നും അംഗമാകാൻ തന്നെ ആരും ക്ഷണിച്ചിട്ടില്ല. കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്‍റായതിന് ശേഷമാണ് തന്നെ വന്ന് കണ്ടത്. ബിജെപിയിലേക്ക് വരണമെന്നും മത്സരിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാം തവണ വന്നപ്പോഴാണ് സമ്മതിച്ചത്. എന്നും ഒരു രാഷ്ട്രീയക്കാരനായി നടക്കാൻ താൻ തയ്യാറല്ല. നല്ല കാര്യങ്ങൾ ചെയ്യും. അതിനുള്ള ഒരു അവസരമാണ് തന്‍റെ രാഷ്ട്രീയം. നിയമസഭയിലേക്ക് സ്ഥാനാർഥിയാക്കുമ്പോൾ വീടിന് സമീപമുള്ള ഒരു മണ്ഡലം തരണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തൃശൂരോ പാലക്കാടോ മലപ്പുറമോ ആവാം, തിരുവനന്തപുരത്തും കാസർകോട്ടും പോവാൻ തയ്യാറല്ല. വിജയിക്കുക എന്നതിലുപരി പല കാര്യങ്ങളും ചെയ്യാൻ ആഗ്രഹമുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടണം. വ്യവസായങ്ങൾ വരണം. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒരു വ്യവസായവും കേരളത്തിൽ വന്നിട്ടില്ല. വ്യവസായങ്ങളെ ആകർഷിക്കാനുള്ള നിയമം കൊണ്ടുവരണം. അനാവശ്യ സമരങ്ങളെ അടിച്ചമർത്തണം. ട്രേഡ് യൂണിയനുകൾ കൊണ്ട് നേതാക്കൾക്ക് മാത്രമാണ് ഗുണം ലഭിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു.

പഠിക്കുന്ന കാലത്ത് ആർഎസ്എസ് ആയിരുന്നു. അവിടെന്നാണ് രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിയത്. തന്‍റെ എല്ലാ ഗുണങ്ങളും വന്നു ചേർന്നതും അതിലൂടെയാണ്. ബിജെപി ആർഎസ്എസിന്‍റെ ഒരു പതിപ്പാണ്. രാജ്യസ്നേഹവും ഭക്തിയുമാണ് ബിജെപിയുടെ ഗുണം. സിപിഎമ്മും കോൺഗ്രസും അഴിമതിയിൽ പെട്ടവരുടേതാണ്. അങ്ങനെയുള്ള പാർട്ടികളോട് യോജിക്കാൻ കഴിയില്ല. ബിജെപിയിൽ അഴിമതി കണ്ടിട്ടില്ല. സംസ്ഥാനം ഇതുവരെ അവർ ഭരിച്ചിട്ടില്ല എന്ന് അടിവരയിടുന്ന ശ്രീധരൻ ഭരിച്ചാലും അഴിമതി കുറവായിരിക്കും എന്ന് കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുമായി നല്ല ബന്ധമായിരുന്നു , വിശ്വാസവുമായിരുന്നു. എന്നാൽ പിണറായി വിജയനുമായി ആദ്യം മുതലേ ഐക്യത്തിലായിരുന്നില്ല. അദ്ദേഹത്തിന് താത്പര്യമുള്ള പദ്ധതികളിൽ നിന്ന് പിന്മാറിയതാണ് കാരണം. തലശേരി- മൈസൂർ റെയിൽ പാത പ്രോത്സാഹിപ്പിക്കാൻ താൻ തയ്യാറാവാത്തത് പിണറായിയെ ചൊടിപ്പിച്ചു. ആ കാരണത്താൽ ആരംഭിച്ച പദ്ധതികൾ പോലും നിർത്തിച്ചു. ഡിഎംആർസിയേയും തന്നെയും പദ്ധതികളിൽ നിന്ന് ഒഴിവാക്കാൻ പിണറായി വിജയൻ ശ്രമിച്ചെന്നും ഇ ശ്രീധരൻ ആരോപിച്ചു. ഈ സർക്കാരിനെപ്പറ്റി ഒരു മതിപ്പുമില്ല. എല്ലാം കാട്ടിക്കൂട്ടൽ മാത്രമാണ്. ആഴത്തിലേക്ക് ഇറങ്ങാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല.

നരേന്ദ്ര മോദി മികച്ച ഭരണകർത്താവാണ്. പ്രധാനമന്ത്രി ആയിരിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാത്തത് തെറ്റല്ല. ജനപ്രീതി പിടിച്ചുപറ്റാൻ വേണ്ടിയാണ് നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. മോദിക്ക് അതിന്‍റെ ആവശ്യമില്ല. പൗരത്വ ഭേദഗതി നിയമം രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമായിരുന്നു. കർഷക സമരം അനാവശ്യമാണ്. സമരത്തിന് എത്തിയവരിൽ കർഷകരില്ല. കുത്തക മുതലാളിമാർക്ക് ഈ ബില്ലുകൊണ്ട് ഗുണം ലഭിക്കില്ല. ശബരിമല വിഷയം സംസ്ഥാന സർക്കാരിന് വീണ്ടും തലവേദനയാകുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

Last Updated : Feb 20, 2021, 8:26 PM IST

ABOUT THE AUTHOR

...view details