കോഴിക്കോട്:പരസ്യ പ്രചാരണത്തിനുള്ള റോഡ് ഷോയിൽ ഡി.ജെ സംഘത്തിനൊപ്പം നൃത്തം ചെയ്‌ത് എൻഡിഎ സ്ഥാനാർഥി. കുന്ദമംഗലത്തെ എൻഡിഎ സ്ഥാനാർഥി അഡ്വ.വി.കെ സജീവനാണ് ഡി.ജെ സംഘത്തോടൊപ്പം നൃത്തച്ചുവടുകൾ വച്ച് കാണികൾക്ക് കൗതുകമായത്. പ്രചാരണത്തിനായി പന്തീരാങ്കാവ് ബൈപ്പാസ് ജംഗ്ഷനിൽ ഡി.ജെ സംഘം പരിപാടി അവതരിപ്പിക്കുമ്പോൾ തുറന്ന വാഹനത്തിൽ നിന്നിറങ്ങി സ്ഥാനാർഥിയും അവരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി.
റോഡ് ഷോയിൽ ഡി.ജെ സംഘത്തോടൊപ്പം നൃത്തം ചെയ്‌ത് എൻഡിഎ സ്ഥാനാർഥി - ഡി.ജെ സംഗീതത്തിനൊപ്പം നൃത്തം
കുന്ദമംഗലത്തെ എൻഡിഎ സ്ഥാനാർഥി അഡ്വ.വി.കെ സജീവനാണ് പ്രചാരണത്തിനിടെ നൃത്തം വച്ചത്
റോഡ് ഷോയിൽ ഡി.ജെ സംഘത്തോടൊപ്പം നൃത്തം ചെയ്‌ത് എൻഡിഎ സ്ഥാനാർഥി
വി.കെ. സജീവന്‍റെ ചിത്രം പതിച്ച വെള്ള നിറത്തിലുള്ള ടീഷർട്ടും മാസ്‌കും ധരിച്ചാണ് ഡി.ജെ സംഘം നൃത്തം വെച്ചത്. വി.കെ സജീവന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എൻഡിഎയുടെ യുവജന വിഭാഗം മണ്ഡലത്തിലെങ്ങും 'മെഗാ റോഡ് ഷോ വിത്ത് ഡി.ജെ' എന്ന പരിപാടിയുമായി സഞ്ചരിക്കുകയാണ്.