കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മിഷൻ. സംസ്ഥാന ഡിജിപി, ജില്ല കലക്‌ടർ, സിറ്റി പൊലീസ് കമ്മിഷണർ, എന്നിവർക്ക് കമ്മിഷൻ നോട്ടീസ് അയച്ചു. സംഭവത്തിൽ എന്തൊക്കെ നടപടികൾ കൈക്കൊണ്ടെന്നും ആർക്കൊക്കെതിരെ കേസെടുത്തു എന്നതിനെക്കുറിച്ചും വിശദമാക്കുന്ന റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദിവാസി യുവാവിന്‍റെ മരണം: കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മിഷൻ - ഇന്നത്തെ പ്രധാന വാര്‍ത്ത
മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുവാനിടയായ സംഭവത്തില്‍ ദേശീയ പട്ടിക വർഗ കമ്മിഷൻ കേസെടുത്തു.
ആദിവാസി യുവാവിന്‍റ മരണം: കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ
മാധ്യമങ്ങള്‍ പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷന്‍ കർശന നിർദേശം നല്‍കി.
also read: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദിവാസി യുവാവിന്‍റെ മരണം: ആത്മഹത്യയെന്ന് ഡോക്ടര്