കേരളം

kerala

ETV Bharat / state

'ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ്'; ലോക നഴ്‌സസ് ദിനത്തിൽ മാലാഖമാര്‍ക്ക് നാദാപുരം പൊലീസിന്‍റെ സ്‌നേഹാദരങ്ങള്‍

നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി പി.എ. ശിവദാസിന്‍റെ നേതൃത്വത്തിലാണ് നാദാപുരം ഗവ.ആശുപത്രിയിലെ നഴ്‌സുമാരെ 'ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ്' നല്‍കി പൊലീസ് ആദരിച്ചത്.

nurses day  kozhikode nadapuram Police  tributes to Nurses  Nadapuram Police pays tributes to Nurses  നാദാപുരം പൊലീസ്  ലോക നഴ്‌സസ് ദിനം
'ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ്' ലോക നഴ്‌സസ് ദിനത്തിൽ മാലാഖമാര്‍ക്ക് നാദാപുരം പൊലീസിന്‍റെ സ്‌നേഹാദരങ്ങള്‍

By

Published : May 12, 2021, 9:01 PM IST

Updated : May 12, 2021, 9:26 PM IST

കോഴിക്കോട്: കൊവിഡ് മഹാമാരിയില്‍ രോഗ പരിചരണത്തില്‍ മുഴുകിയ ഭൂമിയിലെ മാലാഖമാര്‍ക്ക് സബ് ഡിവിഷണല്‍ പൊലീസിന്‍റെ സ്‌നേഹാദരങ്ങള്‍. നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്‌പി പി.എ. ശിവദാസിന്‍റെ നേതൃത്വത്തിലാണ് നാദാപുരം ഗവ.ആശുപത്രിയിലെ നഴ്‌സുമാരെ 'ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ്' നല്‍കി പൊലീസ് ആദരിച്ചത്.

'ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ്'; ലോക നഴ്‌സസ് ദിനത്തിൽ മാലാഖമാര്‍ക്ക് നാദാപുരം പൊലീസിന്‍റെ സ്‌നേഹാദരങ്ങള്‍

Read More: തുള്ളിപോലും പാഴാകാത്ത കൃത്യത; കേരളത്തിലെ നഴ്‌സുമാര്‍ക്ക് രാജ്യത്തിന്‍റെ ആദരം

കൊവിഡ് കാലത്തും നിപ്പയുടെ സമയത്തും രോഗികള്‍ക്കിടയില്‍ മാലാഖമാരായി മാറിയ നഴ്‌സുമാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ദിനത്തില്‍ നിപ്പ രോഗിയെ പരിചരിക്കുന്നതിനിടയില്‍ അസുഖബാധിതയായി ജീവന്‍ പൊലിഞ്ഞ ലിനിയെ ഒരു നിമിഷം ഓര്‍ത്തു പോകുമെന്ന് നാദാപുരത്തെ നഴ്‌സുമാര്‍ പറയുന്നു. ജനമൈത്രി പൊലീസിന്‍റെ സ്‌നേഹോപഹാരം ഡിവൈഎസ്‌പി ആശുപത്രി സൂപ്രണ്ട് ഡോ സി.ജമീലയ്ക്ക് കൈമാറി. ഹെഡ് നഴ്‌സുമാരായ ഡെയ്‌സി ജോസഫ്, പുഷ്‌പലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Last Updated : May 12, 2021, 9:26 PM IST

ABOUT THE AUTHOR

...view details