കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികള്‍ക്ക് കരുതലുമായി നാദാപുരം പൊലീസ്

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി 'അപ്‌നാ ഭായി 'പദ്ധതിയുമായി നാദാപുരം പൊലീസ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കും. തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിച്ച് നൽകും.

Janamaitri Police  Apna Bhai Project  Kozhikode  Nadapuram  കോഴിക്കോട്:  അതിഥി തൊഴിലാളികള്‍  'അപ്‌നാ ഭായി
അതിഥി തൊഴിലാളികള്‍ക്ക് കരുതലുമായി നാദാപുരം പൊലീസ്

By

Published : Mar 30, 2020, 8:00 PM IST

കോഴിക്കോട്:അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി 'അപ്‌നാ ഭായി 'പദ്ധതിയുമായി നാദാപുരം പൊലീസ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നാദാപുരം എഎസ്‌പി അങ്കിത്ത് അശോകന്‍റെ നിര്‍ദേശ പ്രകാരം ജനമൈത്രി പൊലീസ് രംഗത്തെത്തിയത്. നാദാപുരം കല്ലാച്ചി ടൗണുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കാന്‍ 'അതിഥി തൊഴിലാളികള്‍ക്കായി ഒരു കരുതല്‍ 'എന്നെഴുതിയ വലിയ ബക്കറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെത്തുന്നവര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ അതിൽ നിക്ഷേപിക്കാം. അതാത് ദിവസം വൈകുന്നേരങ്ങളില്‍ പൊലീസ് അവ ശേഖരിച്ച് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിച്ച് നൽകും. സിഐ എന്‍. സുനില്‍ കുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ എം.പി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നാദാപുരത്ത് പദ്ധതി നടപ്പിലാക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്ക് കരുതലുമായി നാദാപുരം പൊലീസ്

ABOUT THE AUTHOR

...view details