കേരളം

kerala

ETV Bharat / state

മുട്ടിൽ മരം മുറി; മന്ത്രിയും ആരോപണ വിധേയനും ഒരേ വേദിയിൽ - A K Saseendran news

താൻ പങ്കെടുത്ത വേദിയിൽ കേസിലെ ആരോപണ വിധേയൻ ഉണ്ടെന്ന് കരുതി കേസിൽ ഒരു ഇളവും ആർക്കും ലഭിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു.

മുട്ടിൽ മരം മുറി  മുട്ടിൽ മരം മുറി വിവാദം  ആരോപണ വിധേയനും മന്ത്രിയും ഒരേ വേദിയിൽ  ഉദ്യോഗസ്ഥൻ എൻ ടി സാജൻ  വനം മഹോത്സവ വാർത്ത  എ കെ ശശീന്ദ്രൻ വാർത്ത  റവന്യു വകുപ്പ് ഉത്തരവ്  Muttil tree cutting  Muttil tree cutting news  minister share stage with accused  A K Saseendran news  Muttil tree cutting news latest
മുട്ടിൽ മരം മുറി; മന്ത്രിയും ആരോപണ വിധേയനും ഒരേ വേദിയിൽ

By

Published : Jul 2, 2021, 11:42 AM IST

കോഴിക്കോട്: മുട്ടിൽ മരം മുറി വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനും വനം മന്ത്രിയും ഒരേ വേദിയിൽ. മലാപ്പറമ്പിൽ നടന്ന വനം മഹോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥനായ എൻ ടി സാജനും വേദി പങ്കിട്ടത്. എന്നാൽ സംഭവത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തി.

ആരോപണ വിധേയനായ സാജൻ ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് മന്ത്രി പ്രതികരിച്ചു. താൻ പങ്കെടുത്ത പരിപാടിയിൽ ആരോപണ വിധേയൻ പങ്കെടുത്തെന്ന് കരുതി ആർക്കും കേസിൽ നിന്ന് രക്ഷപെടാനാകില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

മരം മുറി വിവാദത്തിൽ വനം വകുപ്പിൻ്റെ റിപ്പോർട്ട് മാത്രമല്ല മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും വരണം. മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക സംഘത്തിൻ്റെ റിപ്പോർട്ട് വിശകലനം ചെയ്യേണ്ടതുണ്ട്. സർക്കാരിൻ്റെ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാതിരുന്നത്. പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റവന്യു വകുപ്പ് ഉത്തരവിന് മറവിൽ മരം കൊള്ള

2020 മാർച്ച് 11ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്‌ടർ വി വേണു പുറപ്പെടുവിച്ച ഉത്തരവാണ് മുട്ടിൽ ഉൾപ്പെടെ സംസ്ഥാനത്തെ വനം കൊള്ളയ്‌ക്ക് വഴി തുറന്നത്. പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ തരത്തിലുള്ള മരങ്ങളുടെയും ഉടമസ്ഥാവകാശം കർഷകർക്ക് നൽകി കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. ഉത്തരവിന് പിന്നാലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു നീക്കി. ഈ ഉത്തരവിന്‍റെ മറവിലാണ് വയനാട്ടിലെ ഈട്ടി തടികളും മുറിച്ചു മാറ്റിയത്. മരം മുറി വ്യാപകമായതോടെ 2021 ജനുവരിയിൽ റവന്യു വകുപ്പ് ഉത്തരവ് തിരുത്തി.

READ MORE:കാട്ടിലെ തടി തേവരുടെ ആന, മുറിച്ച് കടത്താൻ സർക്കാർ ഓർഡറും

ABOUT THE AUTHOR

...view details