കോഴിക്കോട്:സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചുവപ്പടിച്ച് ചെങ്കൊടി കെട്ടിയ കൊയിലാണ്ടി മുത്താമ്പിയിലെ കോൺഗ്രസിന്‍റെ കൊടിമരം വീണ്ടും ത്രിവർണ്ണമാക്കി പ്രവർത്തകർ. വ്യാഴാഴ്ച വൈകിട്ടാണ് കൊയിലാണ്ടി മുത്താമ്പിയിലെ കോൺഗ്രസ് കൊടിമരത്തെ 'കമ്യൂണിസ്റ്റാക്കിയത്'. പൊലീസ് നോക്കി നിൽക്കെയാണ് കൊടിമരം ചുവപ്പണിയിച്ചത്.
സി.പി.എം ലോക്കൽ സെക്രട്ടറിയെ അക്രമിച്ചെന്ന് ആരോപിച്ച് പ്രകടനമായി വന്ന പ്രവർത്തകരാണ് കൊടിമരത്തിൽ ചുവപ്പ് പെയിന്‍റ് അടിച്ച് പാർട്ടി പതാക കെട്ടിയത്. കഴിഞ്ഞ ദിവസം കരി ഓയിൽ ഒഴിച്ച് ഈ കൊടിമരം വികൃതമാക്കിയിരുന്നു. ഇത് വൃത്തിയാക്കുന്നതിനിടെ ആയുധവുമായി എത്തിയ സി.പി.എം പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ അടിച്ചോടിച്ചിരുന്നു.