കേരളം

kerala

ETV Bharat / state

മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം: പതിനായിരം പേര്‍ക്കെതിരെ കേസ് - കേരളം ഇന്നത്തെ വാര്‍ത്ത

കോഴിക്കോട് വെള്ളയിൽ പൊലീസാണ് കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെ കേസെടുത്തത്.

മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം  muslim league waqf protection conference  police registered case against IUML  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  കേരളം ഇന്നത്തെ വാര്‍ത്ത  kerala todays news
മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം: പതിനായിരം പേര്‍ക്കെതിരെ കേസ്

By

Published : Dec 11, 2021, 12:12 PM IST

Updated : Dec 11, 2021, 12:52 PM IST

കോഴിക്കോട്: മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയിൽ പൊലീസ്, കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും അനുമതിയില്ലാതെ യോഗം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസ്.

ALSO READ:ധീര സൈനികനെ ഏറ്റുവാങ്ങാനൊരുങ്ങി ജന്മനാട്, സുലൂരിലും പഠിച്ച സ്കൂളിലും പൊതു ദര്‍ശനം

ഇത്രയും ആളുകൾ ഒത്തുകൂടുന്ന സമ്മേളനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇത് ലംഘിച്ചാണ് മുസ്‌ലിം ലീഗ് റാലി സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ലീഗ് നേതൃത്വം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി.

Last Updated : Dec 11, 2021, 12:52 PM IST

ABOUT THE AUTHOR

...view details