കോഴിക്കോട്: എംഎസ്എഫിലെ വനിത വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
പരാതിയുടെ പിന്നാമ്പുറം
എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടുവെന്ന പരാതിയുമായി ഹരിത സംസ്ഥാന നേതൃത്വം വനിത കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിൻവലിക്കണമെന്ന് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾ തയ്യാറായിരുന്നില്ല.
"ഹരിത" പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം 'ഹരിത' നേതാക്കള്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് മുസ്‍ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
അതേസമയം കോടതിയെ സമീപിക്കാനാണ് ഹരിതയിലെ പെൺകുട്ടികളുടെ തീരുമാനം. നീതി തേടി ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കൾ വ്യക്തമാക്കി.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പികെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മിഷന് പരാതി നല്‍കിയത്. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീര്‍ മുതുപറമ്പിലും സാമൂഹ്യ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.
also read: 'ഒറ്റപ്പെട്ട് കെ.ടി ജലീല്‍'; പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം നിര്‍ദേശം
എന്നാല്‍ മാപ്പല്ല സംഘടന തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കള്‍. പികെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത.