കേരളം

kerala

By

Published : Sep 3, 2019, 1:51 PM IST

Updated : Sep 3, 2019, 2:46 PM IST

ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്; ചിഹ്നത്തെ കുറിച്ച് ആശങ്കയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന് എതിരായ ജനവിധിയാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുല്ലപ്പള്ളി

കോട്ടയം: പാലായിൽ ചിഹ്നഞ്ഞെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിനെതിരായ ജനവിധിയാകും പാലായിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ജനവിധി ഈ സർക്കാരിന് എതിരായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ചിഹ്നത്തെ കുറിച്ച് ആശങ്കയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പി.എസ്‌.സി പരീക്ഷാ തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എസ്‌.സിയുടെ സുതാര്യത നഷ്‌ടപ്പെട്ടു. ഹൈക്കോടതി തന്നെ ഇതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് പോലും മുഖ്യമന്ത്രി അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 3, 2019, 2:46 PM IST

ABOUT THE AUTHOR

...view details