കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ നാലര വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദുർഭരണത്തിന് എതിരായുള്ള ജനവിധിയായിരിക്കും ഇത്തവണയുണ്ടാകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.
ഇടത് സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ കേരളം വിധിയെഴുതും: മുല്ലപ്പള്ളി രാമചന്ദ്രൻ - chomabola news
നിർധനരും ഇടത്തര കുടുംബത്തിൽ പെട്ടതുമായ യുവാക്കളും യുവതികളും പരീക്ഷ പാസായിട്ടും അവരെയെല്ലാം നോക്കുകുത്തിയാക്കി നിർത്തി സംസ്ഥാനത്ത് പതിനായിരക്കണക്കിന് നിയമനം നടക്കുന്നു. ഇതിനെതിരെ ആണ് കേരളം വിധി എഴുതുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇടത് സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ കേരളം വിധിയെഴുതും
കോഴിക്കോട് ചോമ്പാല എൽപി സ്‌കൂളിലാണ് മുല്ലപ്പള്ളി വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ യുവസമൂഹം അതീവ ദുഃഖിതരാണ്. നിർധനരും ഇടത്തര കുടുംബത്തിൽ പെട്ടതുമായ യുവാക്കൾക്കും യുവതികൾക്കും പഠിച്ച് പരീക്ഷ പാസായിട്ടും തൊഴിലവസരങ്ങൾ ഇല്ല. അവരെയെല്ലാം നോക്കുകുത്തിയാക്കി നിർത്തി, സംസ്ഥാനത്ത് പതിനായിരക്കണക്കിന് നിയമനം നടക്കുന്നതിനാൽ പുതിയ തലമുറ പ്രതിഷേധത്തിലാണെന്നും ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Last Updated : Dec 14, 2020, 8:11 PM IST