കോഴിക്കോട്:നാഷണൽ ഹെറാൾഡ് കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയമെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര സർക്കാർ സോണിയ ഗാന്ധിയെ കേന്ദ്ര ഏജൻസികളെ വച്ച് പീഡിപ്പിക്കുകയാണ്. വൈരാഗ്യം മാത്രമാണ് ഇതിന് പിന്നിലെന്നും മുല്ലപ്പള്ളി പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസ് കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയമെന്ന് മുല്ലപ്പള്ളി - നാഷണൽ ഹെറാൾഡ് കേസ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് പോലും മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല. എന്നാൽ സോണിയ ഗാന്ധിയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പീഡിപ്പിക്കുകയാണ്.
നാഷണൽ ഹെറാൾഡ് കോൺഗ്രസിന്‍റെ ആഭ്യന്തര വിഷയമെന്ന് മുല്ലപ്പള്ളി
ലോകത്തെ മികച്ച അന്വേഷണ ഏജൻസികളാണ് നമ്മുടെ കേന്ദ്ര അന്വേഷണ ഏജൻസികൾ. എന്നാൽ കേന്ദ്ര സർക്കാർ അവരെ ദുരുപയോഗം ചെയ്യുകയാണ്. ഇവിടെ മുഖ്യമന്ത്രിക്ക് എതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് പോലും മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല.
കേന്ദ്ര സർക്കാരിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. ചിന്തൻ ശിബിരം എല്ലാവരേയും ചേർത്തു പിടിച്ചു. പുതിയ വഴിയാണ് അത്. അതിലൂടെ കോൺഗ്രസ് മുന്നേറുമെന്നും കൂട്ടിച്ചേര്‍ത്തു.