കോഴിക്കോട്:എവിടെയോ മറഞ്ഞ് കിടക്കുന്ന സത്യം അന്വേഷിച്ച് കണ്ടെത്തലാണ് മാധ്യമപ്രവർത്തനമെന്ന് എം.ടി. വാസുദേവൻ നായർ. സത്യം കണ്ടെത്തുകയെന്നത് കാലഘട്ടത്തോടും അവനവനോടും ചെയ്യുന്ന നീതിയാണെന്നും ആരെയും പ്രീതിപ്പെടുത്താനല്ല മാധ്യമപ്രവർത്തനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആന്‍റ് ജേർണലിസം 22ആം ബാച്ചിന്‍റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തനം സത്യാന്വേഷണമാണ്: എം.ടി വാസുദേവന്‍ നായര്‍ - കോഴിക്കോട്
ഇല്ലാത്ത സംഭവം വാർത്തയാക്കിയാൽ കലാപം വരെ ഉണ്ടാകുമെന്നും കാലത്തിനോടും സമൂഹത്തിനോടും മാധ്യമപ്രവർത്തകർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
മാധ്യമ പ്രവർത്തനം എന്നത് സത്യാന്വേഷണമാണ്: എം.ടി
ഇല്ലാത്ത സംഭവം വാർത്തയാക്കിയാൽ കലാപം വരെ ഉണ്ടാകുമെന്നും കാലത്തിനോടും സമൂഹത്തിനോടും മാധ്യമപ്രവർത്തകർക്ക് ഒരു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വിവരങ്ങൾ മൂന്നാം കണ്ണിലൂടെ കണ്ട് അത് വായനക്കാരിലേക്ക് എത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും എം ടി കൂട്ടിച്ചേർത്തു. ഒന്ന്, രണ്ട് റാങ്കുകൾ നേടിയവർക്ക് എം ടി സർട്ടിഫിക്കറ്റും മെഡലും നൽകി.
Last Updated : Feb 12, 2020, 4:37 PM IST