കോഴിക്കോട് : കഴിഞ്ഞ തവണ ട്വന്‍റി-20ക്ക് ലഭിച്ച വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ആംആദ്‌മി പാർട്ടിയും ട്വന്‍റി-20യും ഉണ്ടാക്കിയ സഖ്യം തൃക്കാക്കരയിൽ ചലനം ഉണ്ടാക്കില്ലെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ ആം ആദ്‌മി - ട്വന്‍റി 20 വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി
കഴിഞ്ഞ തവണ എൽഡിഎഫിനും യുഡിഎഫിനും എതിരായി ട്വന്‍റി-20ക്ക് ലഭിച്ച വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്
തൃക്കാക്കരയിൽ ആം ആദ്‌മി ട്വന്‍റി-20 വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി
Also read: ട്വന്റി - ട്വന്റിയും ആം ആദ്മി പാർട്ടിയും ഇല്ലാത്തത് ബിജെപിക്ക് ഗുണം: എഎൻ രാധാകൃഷ്ണൻ
തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും കാണിച്ച അവഗണനക്കെതിരെയുള്ള വികാര പ്രകടനമാണ് ട്വന്‍റി-20 കഴിഞ്ഞ പ്രാവശ്യം നേടിയ വോട്ടുകൾ. ആ വികാരം ഇന്നും നിലനിൽക്കുന്നുണ്ട്, അത് പ്രയാജനപ്പെടുത്താൻ സാധിക്കുന്നത് ബിജെപിക്കും എൻഡിഎയ്‌ക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.