കോഴിക്കോട്: അതിഥി തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കല്ലുരുട്ടി സ്വദേശി മുഹമ്മദ് അഫ്‌സല്‍, ഇ.കെ ജാസിം എന്നിവരാണ് തിരുവമ്പാടി പൊലീസിന്‍റെ പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി മൊബൈല്‍ ഫോണുകള്‍ കവരുന്നതാണ് ഇവരുടെ രീതി.
അതിഥി തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍ - mobile phone
അതിഥി തൊഴിലാളികള്‍ക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി മൊബൈല്‍ ഫോണുകള്‍ കവരുന്നതാണ് ഇവരുടെ രീതി.
അതിഥിത്തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍
തിരുവമ്പാടിയിലെ വിദേശ മദ്യശാലയ്‌ക്ക് സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയുടെ ഇരുപതിനായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് പ്രതികള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച ഫോണുകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന ആളുകളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.