കേരളം

kerala

By

Published : Sep 9, 2021, 10:55 AM IST

ETV Bharat / state

പാർട്ടിയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; അച്ചടക്ക നടപടി കൂട്ടായ തീരുമാനമെന്ന് മുനീർ

തീരുമാനമാനം പാർട്ടി ഒന്നിച്ചെടുത്തതാണെന്നും അത് അന്തിമമാണെന്നും മുനീർ.

MK MUNEER ON HARITHA DISPERSION  HARITHA DISPERSION  HARITHA DISPERSED  HARITHA  MK MUNEER  MUNEER  മുനീർ  എംകെ മുനീർ  ഹരിത  ഹരിത പിരിച്ചുവിട്ടു  ഹരിത പിരിച്ചുവിടൽ  അച്ചടക്ക നടപടി  ലീഗ് അച്ചടക്ക നടപടി  മുസ്ലീം ലീഗ് അച്ചടക്ക നടപടി  മുസ്ലീം ലീഗ്  ലീഗ്  ലീഗ് ഹരിത
പാർട്ടിയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; അച്ചടക്ക നടപടി കൂട്ടായ തീരുമാനമെന്ന് മുനീർ

കോഴിക്കോട്: 'ഹരിത'ക്കെതിരായ അച്ചടക്ക നടപടി തീരുമാനം ഒരുമിച്ചെടുത്തതെന്ന് എം.കെ മുനീർ. പാർട്ടിയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല, അത് ഒറ്റ യൂണിറ്റാണ്. എല്ലാ ഫോറത്തിലും ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. പാർട്ടിയെടുത്ത തീരുമാനത്തിന് അപ്പുറം ഒന്നും പറയാനില്ല. തീരുമാനം അന്തിമമെന്നും എം.കെ മുനീർ വ്യക്തമാക്കി.

അതേസമയം അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെന്നും സംഘടന പിരിച്ചുവിട്ട ലീഗിന്‍റെ നടപടിക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നു. വ​നി​ത കമ്മീഷനെ സമീപിച്ചത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാെണന്നായിരുന്നു ഹരിതയുടെ നിലപാട്.

READ MORE:'അപമാനിക്കുന്നവരോട് സന്ധിയില്ല'; പൊരുതുമെന്ന് 'ഹരിത'

എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടുവെന്ന പരാതിയുമായി ഹരിത സംസ്ഥാന നേതൃത്വം വനിത കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിൻവലിക്കണമെന്ന് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾ തയ്യാറായിരുന്നില്ല. ഇത് കടുത്ത അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന പിരിച്ചുവിട്ടത്.

ABOUT THE AUTHOR

...view details