കോഴിക്കോട്: എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നില്ലെന്നും വ്യക്തിപരമായി പരിപാടിയോട് സഹകരിച്ചവർക്കെതിരെ ലീഗിന് നടപടി എടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. എൽഡിഎഫുമായി യോജിച്ച് സമരം ചെയ്യില്ലെന്ന യുഡിഎഫ് തീരുമാനം തന്നെയാണ് ലീഗിനും ഉള്ളത്.
മനുഷ്യ ശൃംഖല; സഹകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക പ്രാവര്‍ത്തികമല്ലെന്ന് എം.കെ മുനീര്‍
വിവിധ മതസംഘടനയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് മുസ്ലീം ലീഗിലും പ്രവർത്തിക്കുന്നത്. മത സംഘടനകൾ ഏതൊക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ലീഗിന് നിർദേശിക്കാൻ കഴിയില്ല.
എന്നാൽ മനുഷ്യ ശൃംഖലയിൽ മത സംഘടനകൾ ഭാഗമായിട്ടുണ്ട്. വിവിധ മതസംഘടനയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് മുസ്ലീം ലീഗിലും പ്രവർത്തിക്കുന്നത്. മത സംഘടനകൾ ഏതൊക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ലീഗിന് നിർദേശിക്കാൻ കഴിയില്ല. മത സംഘടനയുടെ പേരിലും വ്യക്തിപരമായും പ്രതിഷേധങ്ങളുടെ ഭാഗമാവുന്നവരെ തെരഞ്ഞു പിടിച്ച് നടപടി സ്വീകരിക്കുക എന്നത് പ്രാവർത്തികമല്ലെന്നും മുനീർ പറഞ്ഞു. ഇതേ ആളുകൾ തന്നെ യുഡിഎഫ് നടത്തിയ പ്രതിഷേധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളിൽ എൽഡിഎഫ് നയിക്കുന്ന പരിപാടിക്കാണ് കൂടുതൽ സ്വീകാര്യത എന്ന് തനിക്ക് തോന്നുന്നില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.