കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ലെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും കേരള ഗവർണറോടൊപ്പമുണ്ട്. സംസ്ഥാന സർക്കാറും യുഡിഎഫുമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. വിവാദങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ ഗവർണറാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.
വിവാദങ്ങൾ കേരളത്തിന് ഗുണം ചെയ്യില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഗവർണറെ അറിയിച്ചതിന് ശേഷമാകേണ്ടിയിരുന്നുവെന്നും മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള.
പൗരത്വ ഭേദഗതി നിയമം; വിവാദങ്ങൾ കേരളത്തിന് ഗുണം ചെയ്യില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള
ഭരണഘടനാപരമായ കാര്യങ്ങളിൽ മുന്നോട്ട് പോകുന്നതാണ് എല്ലാവർക്കും നല്ലത്. ഭരണഘടനയിൽ മാറ്റം വരുത്തേണ്ടത് പാർലമെന്‍റാണ്. സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഗവർണറെ അറിയിച്ചതിന് ശേഷമാകേണ്ടിയിരുന്നുവെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.