കോഴിക്കോട്:കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർഎസ്‌എസിന്‍റെ ബി ടീമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിൽ യുഡിഎഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്‌തിയുണ്ട്. കോൺഗ്രസിലും ലീഗിലും അസംതൃപ്‌തരുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർഎസ്‌എസിന്‍റെ ബി ടീം: മന്ത്രി മുഹമ്മദ് റിയാസ് - Congress and League
കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് തന്നെ അസംതൃപ്‌തിയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ആർ എസ് എസിന്‍റെ ബി ടീം
എൽഡിഎഫ് എടുക്കുന്ന തീരുമാനമാണ് ശരിയെന്ന് ജനങ്ങൾ പറയുന്നതിൽ തെറ്റുപറയാനാകില്ല. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് തന്നെ അസംതൃപ്‌തിയുണ്ട്. യുഡിഎഫിൽ അസംതൃപ്‌തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരുമെന്നും മുഹമ്മദ് റിയസ് കോഴിക്കോട് പറഞ്ഞു.