അമൃത് പദ്ധതി അഴിമതി; മന്ത്രിക്കും എംഎൽഎക്കും പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍ - കോഴിക്കോട്
അഴിമതിക്കാരെ പുറത്ത് കൊണ്ടുവരാതെ ബിജെപി പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും കെ സുരേന്ദ്രൻ.
കോഴിക്കോട്: കേന്ദ്ര സർക്കാരിന്‍റെ അമൃത് പദ്ധതിയുടെ മറവിൽ കോഴിക്കോട് കോർപറേഷൻ നടത്തിയ അഴിമതിയിൽ മലബാറിലെ ഒരു മന്ത്രിക്കും എംഎൽഎക്കും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിനും അഴിമതിയില്‍ പങ്കുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം കോഴിക്കോട് കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയെക്കുറിച്ച് അന്വേഷിച്ചാൽ സിപിഎം നേതാക്കളായ പല ഉന്നതരും കുടുങ്ങും. അഴിമതിക്കാരെ പുറത്തു കൊണ്ടുവരാതെ ബിജെപി പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.